ഉടമകള്‍ക്ക് ഐപിഎല്‍ ടീമിനെ വേണ്ട വിധത്തില്‍ കൊണ്ടു പോകാന്‍ സാധിച്ചില്ല: ശശി തരൂര്‍
Imageകൊച്ചി: കൊച്ചി ഐപിഎല്‍ ടീമിന്റെ തകര്‍ച്ചയ്ക്കു കാരണം ഉടമകളാണെന്നു ശശി തരൂര്‍ എംപി. ഉടമകള്‍ക്ക് ടീമിനെ വേണ്ട വിധത്തില്‍ കൊണ്ടു പോകാന്‍ സാധിക്കാഞ്ഞതാണ് ബി.സി.സി  അംഗീകാരം റദ്ദ് ചെയ്യാന്‍ കാരണം.
ഒരു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഐപിഎല്‍ മോഹം പൊലിഞ്ഞതില്‍ വിഷമമുണ്ട്.  ഒരു ടീം കളിച്ചാല്‍ അതിന്റെ നേട്ടം ഇവിടുത്തെ കായിമേഖലയ്ക്കും യുവ തലമുറയ്ക്കുമാണ്. ടീം കളിച്ചുകൊണ്ടിരുന്നാല്‍ പൊതുജനങ്ങളുടെ പിന്തുണ ലഭിക്കും. ബിസിസിഐയുമായി സംസാരിക്കാമെന്നും ടീമിനെ നിലനിര്‍ത്താന്‍ എന്തെങ്കിലും പോംവഴിയുണ്ടാകുമോയെന്നു പറയാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കെസിഐ യില്‍ അഴിമതി ആരോപണം ഉള്ള സാഹചര്യത്തില്‍ സത്യസന്ധത തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാണ്. തന്റെ സ്ഥാനമാനങ്ങള്‍ ഐപിഎല്ലിനു വേണ്ടി ദുരുപയോഗം ചെയ്തിട്ടില്ല. താന്‍ എന്തു പറഞ്ഞാലും വിവാദമാക്കുക എന്നത് ഒരു വിഭാഗം ആളുകളുടെ വിനോദമാണ്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ഒരിക്കലും താന്‍ പാര്‍ട്ടിയെ സമീപിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
 
സംസ്ഥാനത്ത് പോസ്റ്ററുകള്‍ വെക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇതില്‍ തെറ്റില്ല. കെ സുധാകരന്‍ എം.പി യെ പറ്റി വളരെ നല്ല അഭിപ്രായമാണുള്ളത്. ടു ജി വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും ശശിതരൂര്‍ പറഞ്ഞു. വിളപ്പിന്‍ശാല മാലിന്യം പ്രശ്‌നത്തില്‍ നടപടി സ്വീകരിക്കേണ്ടത് കോര്‍പറേഷനാണ്. പ്രശ്‌നപരിഹാരത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
മാധ്യമങ്ങള്‍ നെഗറ്റിവ് വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ പോസിറ്റിവ് വാര്‍ത്തകളും പ്രാധാന്യത്തോടെ നല്‍കാന്‍ തയ്യാറാകണമെന്നും ശശി തരൂര്‍ കൊച്ചിയില്‍ പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls