22 ഫീമെയില്‍ കോട്ടയം
Image കഴിഞ്ഞ വര്‍ഷം മലയാള സിനിമലോകം ഏറെ ചര്‍ച്ച ചെയ്ത ചിത്രം. അതായിരുന്നു സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. ആഷിക് അബുവെന്ന സംവിധായകന്റെ റേഞ്ച് മനസ്സിലായ ചിത്രം. അതോടൊപ്പം വില്ലന്‍ പരിവേഷത്തില്‍ അടച്ചുമൂടപ്പെട്ടിരുന്ന ബാബുരാജിന്റെ വ്യത്യസ്ഥമായ ഒരു മുഖവും ചിത്രം അനാവരണം ചെയ്തു.
ചിത്രം നല്‍കിയ അനുഭവം പ്രേക്ഷക മനസുകളില്‍ നിന്നും മാറുന്നതിന് മുമ്പു തന്നെ ആഷിക് അബു അണിയിച്ചൊരുക്കുന്ന മറ്റൊരു ചിത്രമാണ് 22 ഫീമെയില്‍ കോട്ടയം  (22 എഫ്.കെ). ബാംഗ്ലൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന പേരിനൊപ്പം 'ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന കൂട്ടു ക്കെട്ട് ഉണ്ടായിരുന്നെങ്കില്‍ 22 ഫീമെയില്‍ കോട്ടയം എന്ന പേരിനൊപ്പം ഉള്ളത്  'നോ ബുള്‍ഷിറ്റ്‌സ്' എന്നാണ്. മംഗലാപുരവും പരിസരപ്രദേശങ്ങളുമാണ് ലൊക്കേഷന്‍. ചാപ്പാക്കുരിശിലൂടെ അഭിനയ ജീവിതത്തില്‍ ശക്തമായ തിരിച്ചുവരവു നടത്തിയ ഫഹദ് ഫാസിലാണ് നായക കഥാപത്രത്തെ അവതരിപ്പിക്കുന്നത്. സിറിള്‍ സി. മാത്യു എന്നകഥാപാത്രത്തിനാണ് ഫഹദ് ജീവന്‍ പകരുക. ട്രീസ ഏബ്രഹാം എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമാ കല്ലിങ്കല്‍.
 
വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ ജീവിത ഗന്ധിയായ ഒരു കഥ പറയുകയാണ് ഈ ചിത്രത്തില്‍. ബാംഗ്ലൂര്‍ നഗരത്തില്‍ ഏറെ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. മധ്യതിരുവതാംകുറില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് ഈ സ്ഥാപനങ്ങളില്‍ പഠിക്കാനായി എത്തുന്നത്. ഇത്തരമൊരു സ്ഥാപനത്തില്‍ പഠിക്കാനായി കോട്ടയത്തു നിന്നും എത്തുന്ന 22കാരി പെണ്‍കുട്ടിയാണ് ടെസ ഏബ്രഹാം. ടെസ നഴ്‌സിംഗ് പഠനം കഴിഞ്ഞ് കാനഡയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്. അതിനിടയില്‍ ടെസ സിറിള്‍ എന്ന യുവാവുമായി പ്രണയത്തിലാകുന്നു. ഈ പ്രണയത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. രസകരവും, ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതാപ് പോത്തനും, സത്താറും, ടി.ജി രവിയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
അഭിലാഷ്  കുമാറും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.  ഷൈജു ഖാലിദാണ് ക്യാമറ. സോള്‍ട്ട് ആന്‍ഡ് പെപ്പറിലും ഷൈജു തന്നെയായിരുന്നു ക്യാമറ. ചാപ്പാക്കുരിശ് ഫെയിം റെക്‌സ് വിജയനാണ് സംഗീത സംവിധാനം. ഇടുക്കി ഗോള്‍ഡ് എന്നതാണ് തന്റെ അടുത്ത ചിത്രമെന്ന് ആഷിഖ് അബു മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ആ പ്രോജക്റ്റ് മാറ്റിവച്ചിട്ടാണ് 22 എഫ്.കെ അണിയിച്ചൊരുക്കുന്നത്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls