പൊലീസിലെ സ്ഥലംമാറ്റം തീരുമാനിക്കുന്നത് അസോസിയേഷനല്ലെന്ന് ഉമ്മന്‍ചാണ്ടി
Imageതിരുവനന്തപുരം: പൊലീസിലെ സ്ഥലം മാറ്റം തീരുമാനിക്കുന്നത് പൊലീസ് അസോസിയേഷന്‍ അല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനു വേറെ സംവിധാനം ഉണ്ടെന്നും അതനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസോസിയേഷന്റെ സ്ഥലമാറ്റ ലിസ്റ്റ് പരിഗണിക്കുന്നില്ലെന്ന ആക്ഷേപം മാധ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അങ്ങനെയാരും ലിസ്റ്റ് തരുന്നപോലെ ഒന്നും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആക്ഷേപം ഉണ്ടെന്ന വാര്‍ത്തകളെ കുറിച്ചു ചോദിച്ചപ്പോള്‍ ആക്ഷേപങ്ങള്‍ വ്യക്തമാണെങ്കില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പത്രത്തിന് കത്തു നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ ഇതുപോലെ വാര്‍ത്ത നല്‍കിയ ചാനലിന് കത്തുനല്‍കിയിട്ടുണ്ട്. ഏതുവിധത്തിലുള്ള ആക്ഷേപവും പരിശോധിക്കും. തെളിവ് തരണമെന്നില്ല. സൂചന തന്നാല്‍ മതി. നടപടി ഉടനുണ്ടാകും. എന്നാല്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ വഴങ്ങില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലുള്ള വാര്‍ത്തകള്‍ കോണ്‍ഗ്രസില്‍ നിന്ന് കിട്ടാന്‍ പോകുന്നില്ലെന്നായിരുന്നു മറുപടി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls