ശബരിമല സുരക്ഷ: ഉന്നതതല യോഗം ഇന്ന്‌

Imageശബരിമല: ശബരിമലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ ഉച്ചയ്ക്കു ശേഷം സന്നിധാനത്ത്‌ ഉന്നതതല യോഗം ചേരും. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ്‌ സുരക്ഷാ മേധാവികളുടെ യോഗം ചേരുന്നത്‌.

പ്രസ്തുത യോഗത്തില്‍ ദേവസ്വം വകുപ്പ്‌ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കും. ഡിസംബര്‍ ആറിനോട്‌ അനുബന്ധിച്ചുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ്‌ സന്നിധാനത്ത്‌ ഉന്നതതല യോഗം ചേരുന്നത്‌. സന്നിധാനത്തേയ്ക്ക്‌ വിശദമായ പരിശോധനയ്ക്കു സേഷമേ തീര്‍ത്ഥാടകരെ കടത്തിവിടുകയുള്ളു. കുന്നാര്‍ ഡാമിന്‌ സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഡാമിനൊപ്പം തന്നെ പൈപ്പ്‌ ലൈനുകളും നിരീക്ഷണ വിധേയമാക്കണമെന്ന്‌ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. തീര്‍ത്ഥാടനത്തിന്‌ എത്തുന്ന ലക്ഷക്കണക്കിന്‌ അയ്യപ്പ ഭക്തന്മാര്‍ കുടിവെള്ളത്തിനും മറ്റുമായി കുന്നാര്‍ ഡാമില്‍ നിന്നുള്ള ജലമാണ്‌ ഉപയോഗിക്കുന്നത്‌. രാജ്യത്ത്‌ വര്‍ദ്ധിപ്പിച്ചു വരുന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്ന്‌ കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത്‌ സുരക്ഷാ സംവിധാനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls