ബാംഗ്ലൂര്‍-കൊച്ചി വാതക പൈപ്പ് ലൈനിന് കേസുകള്‍ തടസം
Imageകൊച്ചി മുതല്‍ കളമശ്ശേരി വരെ ആദ്യഘട്ടം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകാറായി
ബി.എസ്. ഷിജു
ന്യൂഡല്‍ഹി: ബാംഗ്ലൂര്‍-കൊച്ചി വാതക പൈപ്പ്‌ലൈന് നിലവിലുള്ള റൂട്ടിലൂടെ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം.
പാലക്കാട് ജില്ലയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന വനപ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. സംസ്ഥാന സര്‍ക്കാരിനേയും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ( ഗെയില്‍)യേയും പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം രേഖാമൂലം അറിയിക്കുകയായിരുന്നു.
വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് വ്യാവസായിക അടിസ്ഥാനത്തില്‍ പാചകവാതകം കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദ്ദിഷ്ട പദ്ധതി. 31000 കോടി രൂപയുടെ ചെലവു വരുന്ന പദ്ധതി പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന വ്യാവസായിക വികസന കോര്‍പ്പറേഷനും (കെ.എസ്.ഐ.ഡി) ചേര്‍ന്നാണ് നടപ്പിലാക്കുന്നത്.
 
2013-ഓടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന 720 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈന്‍ കേരളത്തിലെ ഏഴു ജില്ലകളിലൂടെ കടന്നുപോകും. ആദ്യഘട്ടമായി കൊച്ചിയില്‍ നിന്നും കളമശ്ശേരി വരെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഇതില്‍ പാലക്കാട് ജില്ലയിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന അഞ്ചുഹെക്ടറോളം വനപ്രദേശമാണ്.  ഈ വനപ്രദേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനിലക്കുന്നുണ്ടെന്ന് കാണിച്ചാണ് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചിരിക്കുന്നത്. പുതിയ റൂട്ടു കണ്ടുപിടിച്ചശേഷമോ, കേസില്‍ തീര്‍പ്പുണ്ടാക്കിയശേഷമോ വീണ്ടും അനുമതിക്കായി സമീപിക്കാന്‍ ആവുന്നതാണെന്നും മന്ത്രാലയം കത്തില്‍ പറയുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls