ചോദ്യോത്തരവേള ഗൗരവതരമാക്കാന്‍ എം.പിമാര്‍ക്ക്‌ സോണിയയുടെ നിര്‍ദ്ദേശം

Imageബി.എസ്‌ ഷിജു
ന്യൂഡല്‍ഹി:
ലോക്സഭയില്‍ ചോദ്യോത്തരവേള എം.പിമാരില്ലാതെ നിര്‍ത്തിവച്ചത്‌ ഖേദകരമായ സംഭവമെന്ന്‌ കോണ്‍ഗ്രസ്‌. പരമാവധി സമയം സഭയില്‍ ചെലവഴിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താനും കോണ്‍ഗ്രസ്‌ എം.പിമാര്‍ക്ക്‌ പാര്‍ട്ടി അധ്യക്ഷ സോണിയാ

ഗാന്ധി കര്‍ശന നിര്‍ദ്ദേശവും നല്‍കി. ലോക്സഭാ ചീഫ്‌വിപ്പ്‌ പവന്‍കുമാര്‍ ഗട്ടേവാര്‍ മുഖേനയാണ്‌ സോണിയാഗാന്ധി ഈ നിര്‍ദ്ദേശം നല്‍കിയത്‌. തിങ്കളാഴ്ച ചോദ്യോത്തരവേളയില്‍ ചോദ്യം ചോദിക്കാന്‍ എം.പിമാരില്ലാതെ ലോക്സഭ നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. ഇതിനെ സ്പീക്കര്‍ മീരാകുമാര്‍ ശക്തമായി അപലപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്‌ സോണിയാ ഗാന്ധി ഇതേകുറിച്ച്‌ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും വിശദീകരണം തേടിയത്‌. ഗട്ടേവാറാണ്‌ അംഗങ്ങളില്‍ നിന്നും വിശദീകരണം ആരാഞ്ഞത്‌. ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്ന്‌ എം.പിമാര്‍ക്ക്‌ അദ്ദേഹം നിര്‍ദ്ദേശവും നല്‍കി.


കേരളത്തില്‍ നിന്നുള്ള ചില എം.പിമാരും തിങ്കളാഴ്ച സഭയിലെത്താന്‍ വൈകിയിരുന്നു. എന്നാല്‍ മൂടല്‍ മഞ്ഞുമൂലം വിമാനം വൈകിയതാണ്‌ തങ്ങള്‍ താമസിക്കാന്‍ കാരണമായതെന്ന്‌ ഇവര്‍ ചീഫ്‌ വിപ്പിന്‌ വിശദീകരണം നല്‍കി.
എം.പിമാര്‍ ചോദ്യോത്തരവേളയില്‍ ഹാജരാകാത്തത്‌ ഖേദകരമായ സംഭവമാണെന്നും എന്നാല്‍ ഇത്‌ ബോധപൂര്‍വ്വമാണെന്ന്‌ പറയാനാവില്ലെന്നായിരുന്നു പാര്‍ട്ടി വക്താവ്‌ അഭിഷേക്‌ സിങ്ങ്‌വിയുടെ പ്രതികരണം. സാധാരണഗതിയില്‍ സംഭവിക്കാത്ത അപൂര്‍വമായ വ്യതിചലനമാണിത്‌. ഇത്തരം സംഭവം ആവര്‍ത്തിക്കില്ലെന്ന്‌ ഉറപ്പുവരുത്താന്‍ പാര്‍ട്ടിക്ക്‌ അതിന്റേതായ നടപടിക്രമങ്ങളും സംവിധാനങ്ങളുമുണ്ട്‌. അതേസമയം ഇതേകുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരവാദിത്ത ബോധമുള്ള പാര്‍ലമെന്റേറിയന്മാരെ ഉത്തരവാദിത്തമില്ലാത്തവരായി ചിത്രീകരിക്കരുതെന്നായിരുന്നു പാര്‍ട്ടി വക്താവിന്റെ മറുപടി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls