എല്ലാ സംസ്ഥാനങ്ങളിലും സൈനിക സ്‌കൂള്‍ ആരംഭിക്കും: കേന്ദ്രമന്ത്രി പല്ലം രാജു
Imageതിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങളിലും സൈനികസ്‌കൂള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി പല്ലം രാജു.
കഴക്കൂട്ടം സൈനികസ്‌കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 24 സൈനിക സ്‌കൂളുകളാണുള്ളത്.
93 കോടിയാണ് സൈനിക സ്‌കൂളുകള്‍ക്കായി കേന്ദ്രം ചെലവാക്കുന്നത്. ഇതിനുപുറമേ വര്‍ഷം തോറും ഒരു കോടി വീതം നല്‍കുന്ന പദ്ധതി അടുത്തിടെ ആരംഭിച്ചു. സൈനിക സ്‌കൂളുകള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കാന്‍ രാജ്യസഭാ എം.പി.മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സി.ബി.എസ്.ഇ, ദേശീയ പ്രതിരോധ അക്കാദമി എന്നിവയില്‍ കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
നിലവിലുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി, പുതിയ ഹോസ്റ്റല്‍, സൈനിക സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ്, ഭക്ഷണബത്ത എന്നീ കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് അടിയന്തരമായി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിലവില്‍ ഫീസിന്റെ മൂന്നിലൊന്ന് മാത്രമാണ് സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന നൂറിലധികം ഏക്കര്‍ സ്ഥലം സൈനികസ്‌കൂളിലുണ്ട്. ഇത് ഫലപ്രദമായി ഉപയോഗിക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ സഹകരണവുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് പോസ്റ്റ് മാസ്‌ററര്‍ ജനറല്‍ ശോഭ കോശി സൈനിക സ്‌കൂള്‍ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് കേരള സര്‍ക്കിള്‍ പുറത്തിറക്കിയ പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു. എം.എ.വാഹിദ് എം.എല്‍.എ, എയര്‍ മാര്‍ഷല്‍ എസ്.പി.സിങ്,  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗ്രൂപ്പ് ക്യാപ്ടന്‍ ജനാര്‍ദനന്‍ നായര്‍, ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ ലെഫ്റ്റനന്റ് ജനറല്‍ തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls