റിലയന്‍സ് 10,440 കോടിയുടെ ഓഹരികള്‍ തിരിച്ചുവാങ്ങുന്നു
Imageമുംബൈ: ഇന്ത്യയിലെ ഏറ്റവുമധികം വിപണിമൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) പരമാവധി 10,440 കോടി രൂപയ്ക്കുള്ള തങ്ങളുടെ ഓഹരികള്‍ പൊതുവിപണിയില്‍ നിന്ന് തിരിച്ചുവാങ്ങുന്നു.
കമ്പനിയുടെ മൊത്തം ഓഹരിയുടെ 3.6 ശതമാനം, അല്ലെങ്കില്‍ 12 കോടി ഓഹരി വരും ഇത്. ഒരു ഓഹരിക്ക് പരമാവധി 870 രൂപയാണ് തിരിച്ചുവാങ്ങല്‍വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച ആര്‍ഐഎല്‍ ഡയറക്ടര്‍ ബോര്‍ഡ് ഐകകണേ്ഠ്യനയാണ് തീരുമാനമെടുത്തതെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. 2005ലായിരുന്നു കമ്പനി ഇതിനു മുന്‍പ് ഓഹരികള്‍ തിരിച്ചുവാങ്ങിയത്.
ഇതിനിടെ, വെള്ളിയാഴ്ച പ്രഖ്യാപിച്ച കമ്പനിയുടെ മൂന്നാംപാദ ഫലത്തില്‍ അറ്റാദായം 13.55 ശതമാനം കുറഞ്ഞ് 4440 കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 5136 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. രണ്ടാം െ്രെതമാസത്തില്‍ നേടിയതിനെക്കാള്‍ കുറവാണ് ഇപ്പോഴത്തെ ലാഭം. സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ആര്‍ഐഎല്‍ 5703 കോടി അറ്റാദായം നേടിയിരുന്നു.
 
ഈ െ്രെതമാസത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 43.48 ശതമാനം ഉയര്‍ന്ന് 86,852 കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 60,530 കോടിയായിരുന്നു മൊത്തവരുമാനം. റിഫൈനിങ്, പെട്രോ കെമിക്കല്‍ മേഖലയില്‍ നിന്നുള്ള ലാഭം കുറഞ്ഞതും ആഗോള സാമ്പത്തിക പ്രതിസന്ധിയുമാണ് ഡിസംബറില്‍ അവസാനിച്ച െ്രെതമാസത്തിലെ അറ്റാദായം കുറയാന്‍ കാരണമെന്ന് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് ഓഹരികള്‍ക്ക് വെള്ളിയാഴ്ച 1.04 ശതമാനം വില ഉയര്‍ന്ന് ബി.എസ്.സി.യില്‍ 793.35 രൂപയിലാണ് അവസാനിച്ചത്. ഓഹരിവിപണിയിലെ വ്യാപാരം അവസാനിച്ച ശേഷമായിരുന്നു റിലയന്‍സിന്റെ െ്രെതമാസ ഫലം പുറത്തുവന്നത്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls