| വി.എസ്സിന്റെ മുഖ്യപണി |
|
ടി.എം. ജേക്കബ്ബിന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് പിറവത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പ് കേവലം ഒരു എം.എല്‍.എയെ കണ്ടെത്താനല്ല; മറിച്ച് നാടിന്റെ നന്മയിലും വികസനത്തിലും അതീവതല്പരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു സഹപ്രവര്‍ത്തകനെയും കഠിനാദ്ധ്വാനിയായ ജേക്കബിന്റെ പിന്‍ഗാമിയേയും നിശ്ചയിക്കാനാണ്.
മൃഗീയഭൂരിപക്ഷം നല്കിയിട്ടും അഞ്ചുകൊല്ലം പാഴ്‌വര്‍ത്തമാനം പറഞ്ഞ് കാലം കഴിച്ച വി.എസ്സിനോടും കൂട്ടരോടും കണക്ക് തീര്‍ക്കാനും ഇത് അവസരമൊരുക്കുന്നു. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവ് സ്ഥാനത്തിരുന്നും മുഖ്യനായപ്പോഴും എരിവും പുളിയും ചേര്‍ത്ത് കഥ പറഞ്ഞ് കാലം കഴിക്കുകയാണുണ്ടായത്. പിണറായിയെ ഒതുക്കാനുള്ള വാര്‍ത്ത സൃഷ്ടിക്കല്‍ കൂടിയായിരുന്നു വി.എസിന്റെ പ്രധാന പണി. കുഞ്ഞഹമ്മദ് പട്ടാമ്പി അറാര്‍ |
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 