|
നബാര്‍ഡിന് 68434 കോടി രൂപയുടെ സംസ്ഥാന ക്രെഡിറ്റ് പ്ലാന്‍ |
തിരുവനന്തപുരം: നബാര്‍ഡ് കേരള സംസ്ഥാനത്ത് 2012-13-ല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 68434 കോടി രൂപയുടെ സംസ്ഥാന ക്രെഡിറ്റ് പ്ലാന്‍ ഇന്ന് നടന്ന സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
നബാര്‍ഡ് കേരള ഘടകത്തിന്റെ ചീഫ് ജനറല്‍ മാനേജര്‍ കെ.സി.ശശിധര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അദ്ദേഹം പ്രതിനിധികള്‍ക്കായി സ്റ്റേറ്റ് ക്രെഡിറ്റ് പ്ലാന്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിനണങ്ങുന്ന പദ്ധതികളും ക്രെഡിറ്റ് പ്ലാനും തയ്യാറാക്കിയ നബാര്‍ഡിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ കാര്‍ഷിക സഹകാരികള്‍ക്ക് വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യപ്പെട്ട നല്ല കാര്യങ്ങളെല്ലാം അദ്ദേഹം ഉറപ്പു നല്കി. സെമിനാറില്‍ കൃഷി മന്ത്രി കെ.പി.മോഹനന്‍, റിസര്‍വ്ബാങ്ക് റീജനല്‍ ഡയറക്ടര്‍ സുമാ വര്‍മ്മ, ആസൂത്രണ-സാമ്പത്തിക വകുപ്പ് സെക്രട്ടറി സുബ്രതാവിശ്വാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
|