| അരുണ്‍കുമാറിന്റെ നിയമനത്തില്‍ ക്രമക്കേടുണ്ടായെന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി |
തിരുവനന്തപുരം: അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി അഡീഷനല്‍ ഡയറക്ടറായി നിയമിച്ചതു ചട്ടവിരുദ്ധമായാണെന്ന് വി ഡി സതീശന്‍ എം.എല്‍.എ അധ്യക്ഷനായ നിയമസഭാ സമിതിക്കു മുമ്പാകെഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെഎം എബ്രഹാം മൊഴിനല്‍കി. സൊസൈറ്റി രജിസ്റ്റര്‍ ചെയ്യാനായി ഐ.സി.ടി അക്കാദമി ഡയറക്ടറെന്ന നിലയില്‍ അരുണ്‍കുമാറിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കത്ത് അന്നത്തെ ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ സുബ്രഹ്മണി മന്ത്രിയായിരുന്ന എം.എ ബേബിക്കു നല്‍കിയിരുന്നു. നിര്‍ദേശം ബേബി അംഗീകരിച്ചുകൊണ്ട് ഒപ്പിട്ട കത്തിന്റെ കോപ്പിയും സമിതിക്കു നല്‍കി. ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള ഐ.സി.ടി അക്കാദമി ഡയറക്ടറായി വി എ അരുണ്‍കുമാറിനെ നിയമിച്ചതില്‍ ക്രമക്കേട് നടന്നുവെന്നു തെളിവെടുപ്പില്‍ വ്യക്തമായതായി സമിതിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്നലെ തെളിവെടുപ്പില്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ എം ഏബ്രഹാം, ഐ.എച്ച്.ആര്‍.ഡിയുടെ ഇപ്പോഴത്തെ ഡയറക്ടര്‍ സെയ്ദ് അന്‍വര്‍, സസ്‌പെന്‍ഷനിലായ മുന്‍ ഡയറക്ടര്‍ ഡോ.സുബ്രഹ്മണി എന്നിവര്‍ സമിതിക്കു മുമ്പാകെ ഹാജരായി. അഡീഷനല്‍ ഡയറക്ടറാക്കാന്‍ സ്‌പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തിയെന്നും സമിതിയ്ക്കു ലഭിച്ച മൊഴിയില്‍ വ്യക്തമാക്കുന്നു. ഒന്നാം ക്ലാസില്‍ എംടെക് ബിരുദവും എട്ടുവര്‍ഷത്തെ അധ്യാപന പരിചയവും യോഗ്യതയായി വേണ്ടിയിരുന്ന സ്ഥാനത്ത് ഐ.എച്ച്.ആര്‍.ഡി ജോയിന്റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ സ്ഥാനത്തെ പരിചയം എന്നതു യോഗ്യതയാക്കി മാറ്റിയത് അരുണ്‍കുമാറിനു വേണ്ടിയായിരുന്നു. ഇന്റര്‍വ്യൂവിന് എത്തിയ ആറു പേരില്‍ തഴയപ്പെട്ട നാലുപേര്‍ക്ക് എംടെക്കും പിഎച്ച്.ഡിയും ഉണ്ടായിരുന്നു. എന്നിട്ടും അരുണിന് ക്രമം വിട്ട് ഒന്നാംറാങ്ക് നല്‍കിയതിന്റെ രേഖകളും സമിതിക്കു ലഭിച്ചു. ഈ മാസം 14ന് പരാതിക്കാരനായ പി സി വിഷ്ണുനാഥ് എം.എല്‍.എയുടെ മൊഴിയെടുക്കും. ഇതിനുശേഷം അരുണ്‍കുമാറില്‍നിന്നു കൂടി മൊഴിയെടുത്തു സമിതി അന്വേഷണം പൂര്‍ത്തിയാക്കും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി അഡീഷനല്‍ ഡയറക്ടറായി നിയമിച്ചതു ചട്ടവിരുദ്ധമായാണെന്ന് വി ഡി സതീശന്‍ എം.എല്‍.എ അധ്യക്ഷനായ നിയമസഭാ സമിതിക്കു മുമ്പാകെ
-°C 