വ്യത്യസ്ത കുടുംബചിത്രവുമായി കെ.കെ രാജീവ്
Imageമനുഷ്യവികാരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാമുഹൂര്‍ത്തങ്ങളിലൂടെ രസകരമായ ഒരു കുടുംബചിത്രം ഒരുക്കുകയാണ് കെ.കെ. രാജീവ്. തന്റെ കന്നിചിത്രമായ 'ഞാനും എന്റെ ഫാമിലി'യിലുമാണ് ഡോ. ദിനന്റെ ജീവിത കാഴ്ചകളും അയാളുടെ ഗതികേടുകളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും മനോഹരമായി ദൃശ്യവത്കരിക്കുന്നത്.
പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചെറിയാന്‍ കല്പകവാടിയാണ്. കുടുംബപ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ടാണ് താന്‍ ചിത്രമൊരുക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. നേരത്തെ സംവിധാനം ചെയ്ത മെഗാപരമ്പരകളെല്ലാം കൈകാര്യം ചെയ്തിരുന്നത് കുടുംബവിഷയങ്ങള്‍തന്നെയായിരുന്നു. അസംഭവ്യമായ കാഴ്ചകളും പൊരുത്തപ്പെടാന്‍ പറ്റാത്ത കഥാമുഹൂര്‍ത്തങ്ങളും ഒന്നുംതന്നെ എന്റെ ഈ ചിത്രത്തിലില്ല. നമ്മുടെ നിത്യജീവിതത്തില്‍ നാം കാണുന്ന ചിലരുടെ ഒട്ടും പ്രതീക്ഷിക്കാത്ത ജീവിതകാഴ്ചകളിലേക്കാണ് 'ഞാനും എന്റെ ഫാമിലി'യും ഫോക്കസ് ചെയ്യുന്നത്.
ഒരു ഡോക്ടര്‍കുടുംബത്തില്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങള്‍. അതിനെ തരണംചെയ്യാന്‍ കുടുംബനാഥനായ ഡോ. ദിനന്‍ നടത്തുന്ന ശ്രമങ്ങള്‍, ഒടുവില്‍ സംഭവിക്കുന്നത് ഇവയെല്ലാം റിയല്‍ ലൈഫ് ഹ്യൂമറില്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു പോകുന്നത്. പ്രൊഫഷണല്‍ ലൈഫിനെ മാറ്റിനിര്‍ത്തിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണ്. അവിടെ പദവിയോ അലങ്കാരങ്ങളോ ഒന്നുമില്ല. ചെറിയാന്‍ കല്പകവാടിയുടെ ഈടുറ്റ തിരക്കഥയാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്ലസ്. കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായ ജയറാമിന്റെ തികച്ചും വ്യത്യസ്തമായ കഥാപാത്രാവതരണമാണ് ചിത്രത്തിലുള്ളത്. മംമ്ത മോഹന്‍ദാസാണ് നായിക.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls