|
ലാവ്ലിന്‍ കേസ്: എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം |
|
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും സി.ബിഐയ്ക്കും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഇന്നലെ ഹര്‍ജി പരിഗണിക്കവേ രജിസ്ട്രാര്‍ കോടതിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. എതിര്‍സത്യവാങ്മൂലം ലഭിച്ചാലുടന്‍ ഓപ്പണ്‍ കോടതിയിലേക്ക് കേസ് മാറ്റും. ഇതുസംബന്ധിച്ച നിര്‍ദ്ദേശം കോടതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നാലഴ്ച്ചയ്ക്കകം കേസ് കോടതി പരിഗണിച്ചേക്കും.തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്താണ് പിണറായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
|