| ഗാന്ധിയുടെ പേര് പറയാന്‍ പോലും ഇവര്‍ക്ക് അര്‍ഹതയില്ല |
|
രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊല്ലുക മാത്രമല്ല ആ ക്രൂരകൃത്യം ചെയ്തതു പുണ്യമാണെന്ന് കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് പഴയ ജനസംഘം. പരിണാമം വന്ന ഇന്നത്തെ ബി.ജെ.പി ബാബരി മസ്ജിദ് തകര്‍ത്തതും അത് പുണ്യകര്‍മ്മമായി വിളംബരം ചെയ്തതും ഇവര്‍ തന്നെ.
രാജ്യത്ത് വര്‍ഗ്ഗീയ കലാപം നടത്താന്‍ മിനിമം ചാര്‍ജ് 60 ലക്ഷമെന്ന് തിട്ടപ്പെടുത്തിയതും ഇവര്‍ക്കൊപ്പമുള്ള മുത്തലിക്കുമാര്‍ (കര്‍ണ്ണാടകയില്‍) മലേഗാവ് സ്ഫോടനം, അജ്മീര്‍ സ്ഫോടനം തുടങ്ങി രാജ്യത്ത് നടന്ന സകല സ്ഫോടനങ്ങള്‍ക്കു പിന്നിലും ആര്.എസ്.എസുകാര്‍ തന്നെയായിരുന്നുവെന്ന് വിളിച്ചു പറഞ്ഞത് ഇവരുടെ മുനിവര്യനായ അസീമാനന്ദസ്വാമി. ബീഹാറില്‍ ഒരു ബി.ജെ.പി എം.എല്‍.എ താന്‍ ബലാല്‍സംഗം ചെയ്ത സ്ത്രീയുടെ കുത്തേറ്റ് മരിച്ചതും നാട്ടില്‍ പാട്ടാണ്. ഇപ്പോള്‍ ഭൂമി കുംഭകോണം നടത്തിയതിന് കര്‍ണാടക മുന്മുഖ്യന് യദ്യൂരപ്പ ജയിലിലാണ്. ഗുജറാത്തില്‍ വംശഹത്യ നടത്തിയ നരഭോജി നരേന്ദ്രമോഡി ഇപ്പോള്‍ താന്‍ മതേതരനാണെന്ന് സ്ഥാപിക്കാന്‍ ഗാന്ധിയന്‍ സമരമാര്ഗ്ഗങ്ങളായ നിരാഹാരവും ഉപവാസവും അനുഷ്ഠിക്കയാണു പോലും! ഈ നരഭോജികള്‍ക്ക് ഗാന്ധിയന്‍ സമരമാര്‍ഗ്ഗം പോയിട്ട് ഗാന്ധിയുടെ പേര് പറയാനര്‍ഹത ഇല്ലെന്നിരിക്കെ ഇവരെ ന്യായീകരിക്കാന്‍ ശ്രീധരന് പിള്ളയെ പോലുള്ളവര്‍ ചാനലുകളില്‍ വന്ന് കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ലജ്ജ തോന്നുന്നു. കുഞ്ഞഹമ്മദ് പട്ടാമ്പി |
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 