ആഷിക് അബുവിന്റെ പുതിയ ചിത്രം 22 ഫീമെയില്‍ കോട്ടയം
Image സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സൂപ്പര്‍ ചിത്രത്തിനുശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 22 ഫീമെയില്‍ കോട്ടയം. പരിമിതമായ കഥാപാത്രങ്ങളിലൂടെ ഒരു കൊച്ചുചിത്രമാണ് ഇതിലൂടെ ആഷിക് അബു അവതരിപ്പിക്കുന്നത്.
ഒ.ജി. സുനില്‍കുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാചടങ്ങുകള്‍ കൊച്ചിയിലെ പനങ്ങാട്ടുള്ള ഓജീസ് തറവാട്ടില്‍ നടന്നു. ചലച്ചിത്ര സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ നിരവധിപേരുടെ സാന്നിധ്യത്തില്‍ ലീലാ മേനോന്‍ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ജമീലാ അബു, ലാല്‍ ജോസ്, മേജര്‍ രവി, വയലാര്‍ ശരത്ചന്ദ്രവര്‍മ, നൗഷാദ്, ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എന്നിവര്‍ ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു. റിമാ കല്ലുങ്കല്‍ ടെസ എന്ന നഴ്‌സിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍ സിറിള്‍ സി. മാത്യുവായും വേഷമിടുന്നു. പ്രതാപ് പോത്തന്‍, സത്താര്‍, ടി.ജി. രവി, ഗായിക കൂടിയായ ലാമി സതീഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രചന- അഭിലാഷ് ബി. നായര്‍, റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് റക്‌സ് വിജയ് ഈണം പകരുന്നു. ഷൈജു വാലിയാണ് ഛായാഗ്രാഹകന്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗളൂരും കൊച്ചിയുമാണ്.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls