ഇയ്യോബ് മാര്‍ പീലക്‌സിനോസ് അന്തരിച്ചു
Imageകോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ഇയ്യോബ് മാര്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ (72) കാലം ചെയ്തു. ഇന്നലെ രാവിലെ 7.30ന് കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വൃക്ക സംബന്ധിമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സെപ്റ്റംബര്‍ ആറിനാണ് കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ചാപ്പലില്‍ കുര്‍ബ്ബാനക്കുശേഷം ഭൗതികദേഹം 12 മണിയോടെ പൊതുദര്‍ശനത്തിനു വച്ചു, യാക്കോബ് മാര്‍ ഐറേനിയോസ്, മാത്യൂസ് മാര്‍ ബര്‍ണബാസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ് എന്നിവര്‍ ചാപ്പലിലെത്തി പ്രാര്‍ത്ഥന നടത്തി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവ ധൂപപ്രാര്‍ത്ഥന നടത്തി. കോട്ടയത്തായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ചാപ്പലിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. പി.സി. ചാക്കോ എം.പി., വി.പി.സജീന്ദ്രന്‍ എം.എല്‍.എ., അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നീട് ഭൗതികശരീരം കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററിലേക്ക് കൊണ്ടുപോയി അവിടെ പൊതുദര്‍ശനത്തിന് വച്ചു.
 
വൈകിട്ട് കോട്ടയം പഴയ സെമിനാരിയിലേക്ക് വിലാപയാത്രയായി കൊണ്ടു പോയ ഭൗതിക ശരീരം അവിടെ പൊതുദര്‍ശനത്തിനു വച്ചു. ഇന്ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഭൗതികശരീരം ഇവിടെ നിന്നും വിലാപയാത്രയായി പത്തനാപുരം താബോര്‍ ദയറായിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പത്ത് മണിയോടെ കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ വലിയ ബാവ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.തിരുവല്ല മേപ്രാല്‍ കണിയാന്തറ വീട്ടില്‍ പരേതയായ കെ.സി. തോമസിന്റെയും അച്ചാമ്മയുടെയും ആറാമത്തെ മകനായി 1939 ആഗസ്റ്റ് അഞ്ചിനാണ്  ഇയ്യോബ് മാര്‍ പീലക്‌സിനോസ്  ജനിച്ചത്. 1956ല്‍ ശെമ്മാശപട്ടവും 1972 വൈദിക പട്ടവും സ്വീകരിച്ചു. 1991 ഏപ്രില്‍ 30ന് മെത്രാപ്പോലീത്തായി വാഴിക്കപ്പെട്ടു. 1996ല്‍ ഡല്‍ഹി ഭദ്രാസന മെത്രപ്പോലീത്തായായി. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ 25 വര്‍ഷം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.
 
കോളേജ് വൈസ് പ്രിന്‍സിപ്പലുമായിരുന്നു. ഇയ്യോബ് മാര്‍ പീലക്‌സിനോസിന്റെ വേര്‍പാടില്‍ കെ.പി.സി.സി രമേശ് ചെന്നിത്തല അനുശോചിച്ചു. വീക്ഷണം മാനേജിംഗ് ഡയറക്ടര്‍ ബെന്നി ബെഹനാന്‍ എം.എല്‍.എ, കെ.പി.ധനപാലന്‍ എം.പി., ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ, മുന്‍മന്ത്രി ടി.എച്ച്. മുസ്തഫ എന്നിവരും അനുശോചനം രേഖപ്പെടുത്തി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls