| യുദ്ധ വിമാനത്തില്‍ പറന്ന് രാഷ്ട്രപതി ചരിത്രത്തിലേയ്ക്ക് |
|
സുഖോയ് യുദ്ധവിമാനത്തില്‍ യാത്ര ചെയ്താണ് പ്രതിഭാ പാട്ടീല്‍ ചരിത്രം കുറിച്ചത്. രാവിലെ 11 മണിയോടെ പൂനയിലെ വ്യോമസേനയുടെ എയര്‍ ബേസില്‍ നിന്ന് പറന്നുയര്‍ന്ന സുഖോയ്-30 എം.കെ വിമാനം 22 മിനിട്ടുനേരം യാത്ര ചെയ്ത ശേഷം തിരിച്ചിറങ്ങി. ഇന്ത്യന്‍വ്യോമസേനയുടെ കരുത്ത് അറിയുന്നതിനും സേനയുടെ ധാര്‍മ്മികവീര്യം വളര്‍ത്തുന്നതിനുമായാണ് സര്‍വ്വ സൈന്യാധിപ കൂടിയായ പ്രസിഡന്റ് യുദ്ധവിമാനത്തില്‍ പറക്കാന്‍ തീരുമാനിച്ചത്. പൂനയ്ക്ക് ഇരുന്നൂറു കിലോമീറ്റര്‍ അകലെയാണ് രാഷ്ട്രപതി സാഹസികപ്പറക്കല്‍ നടത്തിയത്. മണിക്കൂറില്‍ 900 കിലോമീറ്റര്‍ വേഗതയിലാണ് വിമാനം പറന്നത്.
ആലപ്പുഴ സ്വദേശിയായ സ്ക്വാഡ്രണ്‍ ലീഡര്‍ സാജനായിരുന്നു പെയിലറ്റ്. മുന്‍ പ്രസിഡന്റ് എ. പി. ജെ അബ്ദുള്‍ കലാമാണ് ഇതിനു മുന്‍പായി യുദ്ധവിമാനത്തില്‍ സാഹസികപ്പറക്കല്‍ നടത്തിയത്. സാഹസിക പറക്കലിലൂടെ യുദ്ധ വിമാനത്തില്‍ പറക്കുന്ന ആദ്യ വനിതാ പ്രസിന്റും ഏറ്റവും പ്രായമേറിയ വനിതയും ആയി മാറിയിരിയ്ക്കുകയാണ് രാഷ്ട്രപതി. എ.പി.ജെ അബ്ദുള്‍ കലാമാണ് ഇതിന് മുമ്പ് സുഖോയ് വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ള ഇന്ത്യന്‍ പ്രസിഡന്റ്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യൂഡല്‍ഹി: ആദ്യമായി യുദ്ധവിമാനത്തില്‍ യാത്രചെയ്യുന്ന ഇന്ത്യന്‍ വനിതയെന്ന ഖ്യാദി ഇനി ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് സ്വന്തം. 
-°C 