കമല്‍ ജയറാം വീണ്ടും; സ്വപ്‌ന സഞ്ചാരി
Image കറവക്കാരന്‍ അച്യുതന്‍ നായരുടെ മകനാണ് അജയചന്ദ്രന്‍ നായര്‍. വിവാഹിതനാണ്. ഭാര്യ രശ്മി. ഏക മകള്‍ അശ്വതി. നാട്ടിന്‍പുറത്തുകാരനും സാധാരണ ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവനുമായ അജയചന്ദ്രന്‍ നായര്‍, കേരളത്തിലെ മറ്റു ചെറുപ്പക്കാരന്റെ മോഹങ്ങള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്.
സമ്പാദിക്കണം. വളരെ ആര്‍ഭാടപൂര്‍വം ജീവിക്കണം എന്ന ആഗ്രഹങ്ങളുടെ ശരാശരി ഒരു മലയാളിയുടെ പ്രതീകമായ അജയചന്ദ്രന്‍ നായര്‍ ഗള്‍ഫിലോട്ട് യാത്രതിരിച്ചു. നന്നായി കഷ്ടപ്പെട്ട്, വര്‍ഷങ്ങള്‍ കഴിഞ്ഞ് നാട്ടിലെത്തിയ അജയചന്ദ്രന്‍ നായര്‍ക്ക് ഇപ്പോള്‍ ഏറെ സന്തോഷമാണ്. ആവശ്യത്തിലധികം പണം സമ്പാദിച്ച അജയചന്ദ്രന്‍ നായര്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ തന്റെ സൗഭാഗ്യങ്ങള്‍ പ്രകടമാക്കി ജീവിക്കാന്‍ തുടങ്ങി. പക്ഷേ എത്ര നേടിയിട്ടും അജയചന്ദ്രന്‍ നായരുടെ ആവശ്യം തീരുന്നില്ല. കിട്ടുന്നതില്‍ തൃപ്തിവരാതെ പിന്നെയും പിന്നെയും ഏറ്റവും പുതിയതു വാങ്ങാനുള്ള അജയചന്ദ്രന്‍ നായരുടെ ആര്‍ത്തി കുടുംബജീവിതത്തില്‍ ഓരോരോ പ്രശ്‌നങ്ങള്‍ സൃഷ്ടി ക്കുകയാണ്. ഉള്ളതു കൊണ്ട് തൃപ്തിപ്പെടാന്‍ അറിയാവുന്ന ഭാര്യ രശ്മിയും ഭര്‍ത്താ വിന്റെ ഇഷ്ടത്തിനൊത്തു ജീവിക്കേണ്ടിവരുന്നു. മകന്റെ ഈ നെട്ടോട്ടത്തില്‍ അച്ഛന് അഭിപ്രായവ്യത്യാസമുണ്ട്. ജീവിക്കാന്‍ മറന്നുകൊണ്ടുള്ള അജയചന്ദ്രന്‍ നായരുടെ ഈ ആര്‍ത്തിയെ നിയന്ത്രിക്കണമെന്ന് അച്ഛന്‍ അച്യുതന്‍ നായര്‍ പലപ്പോഴും പറയാറുണ്ടെങ്കിലും വകവെയ്ക്കാറില്ല. തനിക്കു ലഭിക്കാതെ പോയ സൗഭാഗ്യങ്ങള്‍ ഭാര്യയ്ക്കും മകള്‍ക്കും ലഭിക്കണമെന്ന ആഗ്രഹത്തിന്റെയും മോഹത്തിന്റെയും പ്രകടമായ ജീവിതമാണ് അജയചന്ദ്രന്‍ നായരുടേത്. പക്ഷേ, അച്ഛന്‍ വളരെ ശക്തിയായി തന്നെ മകന്റെ ഈ രീതിയോട് എതിര്‍പ്പ് കാണിച്ചിരുന്നു.
 
എന്തും ആവശ്യത്തിലധികം നേടണമെന്ന ഒരു മലയാളിയുടെ സ്വഭാവവിശേഷത്തിന് ചൂണ്ടികാണിക്കാന്‍ പറ്റുന്ന അജയചന്ദ്രന്‍ നായരുടെ ഈ രസകരമായ ജീവിതം ദൃശ്യവല്‍ക്കരിക്കുകയാണ് കമല്‍ തന്റെ പുതിയ ചിത്രമായ സ്വപ്‌നസഞ്ചാരിയില്‍.
എല്ലാ സൗഭാഗ്യങ്ങളും സ്വന്തമാക്കാന്‍ ആവശ്യത്തിലധികം കഷ്ടപ്പെടുന്ന അജയചന്ദ്രന്‍ നായര്‍ നേരിടുന്ന ജീവിത മുഹൂര്‍ത്തങ്ങളാണ് നര്‍മത്തിന് പ്രാധാന്യം നല്‍കി കമല്‍ ചിത്രീകരിക്കുന്നത്. കഥ തുടരുന്നു എന്ന ചിത്രത്തിനു ശേഷം തങ്കച്ചന്‍ ഇമ്മാനുവല്‍, ട്രു ലൈന്‍ സിനിമയുടെ ബാനറില്‍ നിര്‍മിക്കുന്ന സ്വപ്‌നസഞ്ചാരിയില്‍ അജയചന്ദ്രന്‍ നായരായി ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്നസെന്റാണ് അച്യുതന്‍ നായരായി പ്രത്യക്ഷപ്പെടുന്നത്. രശ്മിയായി സംവൃതാസുനിലും അശ്വതിയായി അനു ഇമ്മാനുവലും വേഷമിടുന്നു. വളരെ യാദൃച്ഛികമായി അഭിനയരംഗത്തെത്തിയ അനു നിര്‍മാതാവായ തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ്.ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ഇര്‍ഷാദ്, ജയരാജ് വാര്യര്‍, ഷാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മണികണ്ഠന്‍ പട്ടാമ്പി, ശിവജി ഗുരുവായൂര്‍, ശശി കലിംഗ, കൃപ, കവിതാ നായര്‍, ഷംജു രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വെറുതെ ഒരു ഭാര്യയ്ക്കു ശേഷം വീണ്ടും മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി കെ ഗിരീഷ് കുമാര്‍ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. അഴകപ്പനാണ് ക്യാമറമാന്‍, റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് എം ജയചന്ദ്രനാണ്.
 
കല-സിറിള്‍, കുരുവിള, മേക്കപ്പ്-പാണ്ഡ്യന്‍, വസ്ത്രാലങ്കാരം-അനില്‍ ചെമ്പൂര്‍, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, പരസ്യകല-ജിസണ്‍ പോള്‍, ഓഫിസ് നിര്‍വഹണം-ശങ്കരന്‍ നമ്പൂതിരി, എഡിറ്റിങ്-കെ രാജഗോപാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സലിം പാടിയത്ത്, അസോസിയേറ്റ് ഡയറക്ടര്‍-ഹരീഷ്, സംവിധാന സഹായികള്‍-ജയരാജ്, റെസീസ്, രശ്മി ദാമോദരന്‍, പ്രൊഡക്ഷന്‍ മാനേജര്‍-പ്രസാദ് പറവൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സഞ്ജയ് പടിയൂര്‍, പൗലോസ് കുറുമറ്റം, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍-എല്‍ദോ ശെവല്‍വരാജ്, വിതരണം-സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls