| ഇടതന്റെ കള്ളക്കരച്ചില്‍ ചെലവാകില്ല |
|
കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ കാലത്ത് ഇടതനുവേണ്ടി സൂഫിയാ മഅ്ദനി കൈരളി ചാനലില്‍ വന്ന് അന്യപുരുഷര്‍ തന്റെ മുഖം കാണാതിരിക്കാനുള്ള മുഖം മൂടി ബ്രിട്ടാസ്സിനു മുമ്പില്‍ തുറന്നിട്ട ശേഷം കുഞ്ഞാലിക്കുട്ടിയും, യുഡിഎഫുകാരും തന്നേയും കുടുംബത്തേയും ദ്രോഹിക്കുന്നേ എന്ന് ഏറെ നിലവിളിച്ചു;
ആപത്ത്ഘട്ടത്തില്‍ മഅ്ദനിയെ കയ്യൊഴിഞ്ഞ പൂന്തുറ സിറാജും അക്കാലത്ത് 'ഉസ്താദിന്' ജീവഹാനി സംഭവിക്കുമോ എന്ന ഭയത്താല്‍ നിയന്ത്രിക്കാനാവുന്നില്ലാ എന്ന് പറഞ്ഞ് ഇടതിനുവേണ്ടി ഏറെ മുതലക്കണ്ണീര്‍ വാര്‍ത്തു. കരച്ചിലും കള്ളക്കരച്ചിലും തിരിച്ചറിയാനുള്ള തന്റേടമുള്ള നാട്ടില്‍ അതൊന്നും ചെലവായില്ല. ഇപ്പോള്‍ നിയമസഭക്കകത്ത് അരുതാത്തത് ചെയ്ത് കുടുങ്ങുമെന്നുറപ്പാകുമ്പോള്‍ ടി.വി. രാജേഷിനെപ്പോലുള്ളവര്‍ തന്നെ വ്യക്തിഹത്യ നടത്തുന്നു എന്ന് വിലപിച്ച് പൊട്ടിക്കരയുമ്പോള്‍ ജനങ്ങള്‍ പൊട്ടിച്ചിരിക്കയാണെന്ന് ഓര്‍ത്താല്‍ സഖാക്കള്‍ക്ക് നന്ന്. കേവലം വ്യക്തിഹത്യമാത്രം കൈമുതലാക്കി ഒരു പൊതുതെരഞ്ഞെടുപ്പിനെ സമീപിച്ചവരാണ് ഇടതന്മാര്‍ എന്ന് ആരെങ്കിലും മറക്കുമോ? കുഞ്ഞാലിക്കുട്ടിക്കു പുറമെ വി.എസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിനെ വരെ ദ്വയാര്‍ത്ഥത്തില്‍ അവരും പ്രശസ്തയാണെന്ന് വി.എസ്. ആക്ഷേപിച്ചതും, സിന്ധു ജോയിയെ ഇനി കുഞ്ഞാലിക്കുട്ടിയും ഉണ്ണിത്താനും ഉപയോഗപ്പെടുത്തട്ടെ എന്ന്. ഇടതന്മാര്‍ ലജ്ജയില്ലാതെ പ്രസംഗിച്ചു നടന്നതും രാജേഷ് മറന്നാലും മലയാളികള്‍ അത്ര പെട്ടെന്ന് മറക്കില്ല. കുഞ്ഞഹമ്മദ് പട്ടാമ്പി, അറാര്‍ |
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 