| ഒറീസയുമായി ചേര്‍ന്ന് കേരളം താപവൈദ്യുതി നിലയം സ്ഥാപിക്കും |
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ഒറീസ സര്‍ക്കാരുമായി ചേര്‍ന്ന് ഒറീസയില്‍ രണ്ടായിരം മെഗാവാട്ടിന്റെ താപവൈദ്യുതി നിലയം സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതിനായി സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതാണ്. ആയിരം മെഗാവാട്ട് വീതം ഇരുസംസ്ഥാനങ്ങളും വീതം വയ്ക്കും. ഒറീസയിലെ ബൈതരണിയിലെ കല്‍ക്കരി പാടമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി അനുവദിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറീസ ഊര്‍ജ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി തിങ്കളാഴ്ച ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. അടുത്ത മാര്‍ച്ച് 31നകം ഇത് ഉപയോഗിക്കേതുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ. കോളജില്‍ സോഷ്യോളജിക്ക് രണ്ടു തസ്തിക അനുവദിച്ചു. ഇവിടെ ലക്ചറര്‍ പോസ്റ്റിലേക്ക് ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ അന്ധനായ കെ. ശ്രീജിത്താണ് ഒന്നാം റാങ്കുകാരനായത്. അതിന്റെ പേരില്‍ അദ്ദേഹത്തിനു നിയമനം നല്കിയില്ല. നേരത്തെ നടത്തിയ ഇന്റര്‍വ്യൂവില്‍ നിന്ന് ഒരാളെ നിയമിക്കുകയും ചെയ്തിരുന്നു. നീതിനിഷേധിക്കപ്പെട്ട അന്ധനായ ഒന്നാം റാങ്കുകാരനോട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചുകൊാണ് പുതിയ തസ്തിക സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ഒറീസ സര്‍ക്കാരുമായി ചേര്‍ന്ന് ഒറീസയില്‍ രണ്ടായിരം മെഗാവാട്ടിന്റെ താപവൈദ്യുതി നിലയം സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. 
-°C 