സംഘപരിവാര്‍ മറുപടി പറയണം
തിരുവില്വാമല സെന്ററില്‍ സംഘപരിവാറിന്റെ ഒരു സമ്മേളനം നടന്നു. വ്യാജമദ്യത്തിനെതിരെയാണ് പ്രസംഗങ്ങള്‍ അരങ്ങേറിയത്. പാമ്പാടിയിലെ ഡിസ്റ്റിലറിയില്‍ കണക്കില്‍ കൊള്ളിക്കാതെ സര്‍ക്കാറിനെ വഞ്ചിച്ചു വില്പന നടത്തുന്നു എന്നതാണ് പ്രശ്‌നം.
ഉദ്യോഗസ്ഥന്മാരറിയാതെ എക്‌സൈസ് വെട്ടിപ്പു നടന്നിരിക്കാനിടയില്ല. പക്ഷേ, സംഘപരിവാര്‍ ഒട്ടിച്ച വാള്‍പോസ്റ്ററില്‍ 'വ്യാജ' മദ്യത്തിനെതിരെ ആക്രോശിക്കുകയും, ഡിസ്റ്റിലറി മുതലാളിയെ വെറുതെ വിടരുതെന്ന് ആവശ്യപ്പെട്ട് ഭാരതമാതാവിനും സംഘപരിവാറിനും ജയ്‌വിളിച്ചും കസറി. ആര്‍എസ്എസ് പൊതുവെ എല്ലാത്തരം മദ്യവും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഡിസ്റ്റിലറിക്കാരെ പിപ്പിടികാട്ടി പണം തട്ടാനാണോ സംഘപരിവാര്‍ നേതാക്കള്‍ ശ്രമിച്ചത്. ബി.എം.എസ് മദ്യത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ആര്‍.എസ്.എസ്. എതിര്‍ക്കുന്നുണ്ടെങ്കില്‍ എങ്ങിനെ സംഘപരിവാര്‍ പോസ്റ്റര്‍ തിരുവില്വാമലയില്‍ ഇറങ്ങി?
 
ബിനു വര്‍ഗീസ്
തിരുവില്വാമല

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls