| സര്‍ക്കാര്‍ ഇടപെടണം |
|
സിനിമാ നടീനടന്മാരുടെമേല്‍ മനുഷ്യത്വരഹിതമായി കുതിരകയറുന്ന നിര്‍മ്മാതാക്കളും പ്രൊഡക്ഷന്‍മാനേജര്‍മാരും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകളുമാണ് യഥാര്‍ത്ഥ വില്ലന്‍മാര്‍ എന്ന് സാധാരണ ജനങ്ങളോ പ്രേക്ഷകരോ സര്‍ക്കാരോ തിരിച്ചറിയുന്നില്ല.
ചെറിയ താരങ്ങളുടെ പ്രതിഫലത്തിന്റെ നല്ലൊരുപങ്കും ഇടനിലക്കാരായിനിന്നുകൊണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവുകള്‍ കൈക്കലാക്കുന്ന കടുത്ത തൊഴില്‍ചൂഷണം സിനിമാ-സീരിയല്‍ മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്നു. താരങ്ങളുടെ ആത്മാഭിമാനസംരക്ഷകരായും തൊഴില്‍സംരക്ഷകരായും നിലപാട് സ്വീകരിക്കേണ്ട 'അമ്മ' ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതും കാണാന്‍ കഴിയുന്നില്ല. നമ്മുടെ നാട്ടിലെ സ്ത്രീശാക്തീകരണത്തിനായി സംസാരിക്കാറുള്ള വനിതാ സംഘടനകളൊന്നും നിത്യാമേനോന്‍-റിമകല്ലിങ്കല്‍ വിഷയത്തില്‍ ഇടപെട്ടുകണ്ടുമില്ല. ഒരു സാംസ്‌കാരിക മേഖലകൂടിയായ സിനിമാരംഗത്തുനിലനില്‍ക്കുന്ന ദുഷ്പ്രവണതകളില്‍ ഇടപെടാനും വിലക്കുകള്‍പോലെയുള്ള അപരിഷ്‌കൃത ശിക്ഷണനടപടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരെ നിലയ്ക്കുനിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകണം. ജനന്‍, തിരുവന്തപുരം |
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 