വത്സലയുടെ 'മതനിരപേക്ഷത'
'മതനിരപേക്ഷത' എന്ന വാക്കുപോലെ അരോചകമായ ഒരു പദം ഇക്കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിനകം ഭാഷയിലുണ്ടായിട്ടില്ലെന്ന് നോവലിസ്റ്റ് പി. വത്സല അഭിപ്രായപ്പെട്ടു. എന്നാല്‍ മതനിരപേക്ഷ വിദ്യാഭ്യാസനടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇടത്‌സര്‍ക്കാരിന്റെ കാലത്ത് കരിക്കുലം കമ്മറ്റിയിലുണ്ടായിരുന്ന വ്യക്തിയാണ് പി. വത്സല. ഇപ്പോള്‍ മാത്രമാണ് 'മതനിരപേക്ഷത' അരോചകമായി അവര്‍ക്ക് അനുഭവവേദ്യമാകുന്നത്. മതനിരപേക്ഷ വിദ്യാഭ്യാസനയത്തിന്റെ വക്താവായിരുന്ന് 'മതമില്ലാത്ത ജീവന്‍' പോലെയുള്ള പ്രതിലോമകരമായ ആശയങ്ങള്‍ കേരളീയ പൊതുസമൂഹത്തിന്റെമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനൊപ്പം നില്‍ക്കുമ്പോഴൊന്നും പി. വത്സലയ്ക്ക് 'മതനിരപേക്ഷത' അരോചകമായിത്തോന്നാതിരുന്നത് എന്തുകൊണ്ടാണ്? മതസ്വാതന്ത്ര്യം ഭരണഘടനാപ്രകാരം അനുവദിക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തുനിന്നുകൊണ്ട് മതത്തെ കണക്കിലെടുക്കാതിരിക്കുന്ന ഒരു നയത്തിന്റെ വക്താക്കളായി പുരോഗമന മേനിനടിക്കുന്ന പ്രസ്ഥാനങ്ങള്‍ മത-ജാതി വിഭജനത്തിലൂടെ ഭരതീയ ജനത അദൃശ്യമായി വിഭജിച്ചുനില്‍ക്കുന്നത് കാണാതിരിക്കുന്നത് എന്തുകൊണ്ടാണ്?
 
ബുധനൂര്‍ ജയനാരായണന്‍
തിരുവനന്തപുരം


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls