റിമ കല്ലിങ്കല്‍ കുറ്റക്കാരിയോ ?
സിനിമയുടെ ഷൂട്ടിങ് തടസ്സപ്പെടുത്തിയെന്ന് നടി റിമ കല്ലിങ്കലിനെതിരെ സംവിധായകന്‍ സിബി മലയില്‍ പരാതിപ്പെട്ടിരിക്കുകയാണല്ലോ. മുന്‍കൂട്ടി അറിയിക്കാതെയാണ് റിമ പോയതെന്നും ഇതുമൂലം ചിത്രീകരണം മുടങ്ങിയെന്നും സിബി മലയില്‍ പറയുന്നു.
എന്നാല്‍ മുന്‍കൂട്ടി പ്രൊഡക്ഷന്‍ മാനേജരെ അറിയിച്ചിരുന്നതായും സിനിമയുമായി ബന്ധപ്പെട്ട കരാര്‍ അവസാനിച്ചതിനാലാണ് സെറ്റ് വിട്ടതെന്നും റിമ വെളിപ്പെടുത്തന്നു. പ്രൊഡക്ഷന്‍ മാനേജര്‍ റിമയുടെ സന്ദേശം സംവിധായകനെ യഥാകാലം അറിയിക്കാതിരുന്നതാവാം ഈ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണം. എന്തിനും ഏതിനും സിനിമാതാരങ്ങളെ പ്രതിക്കൂട്ടില്‍നിര്‍ത്തുകയും ആത്മാഭിമാനത്തോടെ മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് നടീനടന്മാര്‍ക്ക് സാധിക്കാത്ത അവസ്ഥ സംജാതമാക്കുന്നതിന്റെയും പിന്നില്‍ പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്കും നല്ലൊരുപങ്കുണ്ട്. ഇത് സംവിധായകര്‍ തിരിച്ചറിയണം. തങ്ങളുടെ ഇഷ്ടങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കും വഴങ്ങുന്ന നടീനടന്മാരെ മാത്രം സിനിമയിലേക്ക് വിളിക്കുന്നതിലും നിര്‍മ്മാതാവിന്റെയും താരത്തിന്റെയും ഇടയില്‍നിന്നുകൊണ്ട് വന്‍ തുക കമ്മീഷനായി കൈപ്പറ്റുകയുംചെയ്യുന്ന പ്രൊഡക്ഷന്‍ മാനേജര്‍മാരും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകളും മലയാള സിനിമാതാരങ്ങള്‍ക്ക് ഇന്നൊരുഭീഷണിയായി മാറിയിരിക്കയാണ്. നടിമാര്‍ക്കെതിരെ സംഘടനകള്‍ നീങ്ങുന്നതിന്റെ മറ്റൊരു ഉദാഹരമാണ് നിര്‍മ്മാതാക്കളുടെ സംഘടന നടി നിത്യാമേനോനെതിരെ മലയാളത്തിലും ഇതര ഭാഷകളിലും അഭിനയിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കത്തെഴുതിയ സംഭവം.
വിലക്കുകളെയും സിനിമാസംഘടനകളെയും ഭയന്നുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യംപോലും ഇല്ലാത്തവരുടെ ഒരു കൂട്ടം മാത്രമായി മലയാള നടീനടന്മാര്‍ അധഃപതിച്ചിരിക്കയാണ്.
 
'അമ്മ' എന്ന താരസംഘടനപോലും നടീനടന്മാര്‍ക്ക് ആത്മാഭിമാനത്തോടെ ഈ രംഗത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കാനായി യാതൊന്നും ചെയ്യുന്നില്ല. ചില സംവിധായകര്‍ 'ഫെഫ്ക്ക' പോലെയുളള സംഘടനകളുടെ തലപ്പത്തിരുന്നുകൊണ്ട് സിനിമാതാരങ്ങളെയും സിനിമാവ്യവസായത്തെയും നിയന്ത്രിക്കാനുള്ള നീക്കമാണ് ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രൊഡക്ഷന്‍ മാനേജര്‍മാരുടെയും എക്‌സിക്യൂട്ടീവുകളുടെയും ഹിഡന്‍ അജണ്ടകള്‍ മനസ്സിലാക്കിക്കൊണ്ട് കഴിവുള്ള നടീനടന്മാര്‍ക്ക് രംഗപ്രവേശം ചെയ്യാന്‍ അവസരമൊരുക്കിക്കൊടുക്കാന്‍ സംവിധായകര്‍ പരിശ്രമിച്ചാല്‍ മാത്രമേ മലയാളത്തില്‍ നല്ല സിനിമയുണ്ടാകൂ.

ജനന്‍
തിരുവനന്തപുരം-06


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls