ബില്ലാ 2ല്‍ അജിത്തിന്റെ നായികയായി പാര്‍വതി ഓമനക്കുട്ടന്‍
Imageഅജിത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ബില്ലാ 2ല്‍ നായികയായി പാര്‍വതി ഓമനക്കുട്ടന്‍ എത്തുന്നു. വെള്ളിത്തിരയില്‍ മികച്ച തുടക്കത്തിനായി കാത്തിരുന്ന പാര്‍വതിയുടെ ആദ്യ ബോളിവുഡ് സിനിമ ദുരന്തമായിരുന്നു.
വിശാല്‍ ആര്യന്‍സിങ് സംവിധാനം ചെയ്ത പാര്‍വതിയുടെ അരങ്ങേറ്റ സിനിമ 'യുണൈറ്റഡ് സിക്‌സ്' പരാജയമായിരുന്നു. തുടര്‍ന്നു ഉമാമഹ്വേശരം എന്ന തമിഴ് ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെട്ടു. എന്നാല്‍, നാലു മാസം മുമ്പ് പൂര്‍ത്തിയാക്കിയ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ബില്ലയോടുകൂടി പാര്‍വതിയുടെ ശനിദിശ മാറുമെന്നാണ് കരുതുന്നത്. ഇതിനിടയില്‍, മലയാളത്തില്‍ മേജര്‍ രവിയുടെ ഹൊറര്‍ ചിത്രമായ മാടന്‍കൊല്ലിയില്‍ ഇരട്ട റോളുകളില്‍ അഭിനയിക്കാന്‍ പാര്‍വതി കരാര്‍ ഒപ്പിട്ടു. പൃഥ്വിരാജ് നായകനാകുന്ന ചിത്രം അടുത്തമാസം ആരംഭിക്കാനാണു പദ്ധതി. മുംബൈ മോഡലും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഹുമാ ഖുറേഷിയെയാണു ബില്ലാ2 ല്‍ നായികയായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഹുമാ ഖുറേഷിയെ മാറ്റുകയാണെന്നു നിര്‍മാതാക്കള്‍ പെട്ടെന്നു പ്രഖ്യാപിക്കുകയായിരുന്നു. അനുഷ്‌ക ഷെട്ടിയുടെ പേരും നായിക സ്ഥാനത്തേക്കു നേരത്തെ ഉയര്‍ന്നു കേട്ടിരുന്നു.
 
ഹുമാ ഖുറേഷിക്കുപകരം നായികയായി പാര്‍വതി ഓമനക്കുട്ടനെ നിശ്ചയിച്ചതായി വ്യാഴാഴ്ച നിര്‍മാതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായി. ബില്ലാ 2ല്‍ നായികയാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണു താനെന്നും രാജ്യം മൊത്തം ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുന്നുവെന്നത് അഭിമാനകരമാണെന്നും പാര്‍വതി പറഞ്ഞു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ച ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി. അടുത്ത ആഴ്ച ഗോവയില്‍ ആരംഭിക്കുന്ന രണ്ടാം ഷെഡ്യൂളില്‍ പാര്‍വതിയും ഒപ്പം ചേരും. പുതുച്ചേരി, ബാങ്കോക്ക്, തായ്‌ലന്‍ഡ്, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം നടക്കും. മുപ്പതു കോടി മുടക്കി നിര്‍മിക്കുന്ന ബില്ലാ 2 അടുത്ത വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനാണു പദ്ധതി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls