ബംഗാളില്‍ പുതിയ ഭൂ നയം വരുന്നു
Imageകൊല്‍ക്കത്ത: വ്യവസായ ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിട്ടു നില്‍ക്കും. പുതിയ ബില്ലിന്റെ കരടിന് ബുധനാഴ്ച നടന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് അന്തിമരൂപം നല്‍കിയത്. 26ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ബില്ല് വീണ്ടും ചര്‍ച്ചയ്ക്ക് വരും.
അതിനുശേഷം സര്‍വകഷി യോഗം വിളിച്ച് ബില്ലിനെക്കുറിച്ചുള്ള അഭിപ്രായം തേടും. ഭൂമി വേണ്ടവര്‍ നേരിട്ട് വാങ്ങിക്കണം. ഗ്രാമീണ മേഖലയില്‍ മാര്‍ക്കറ്റ് വിലയില്‍ നിന്നും ആറിരട്ടിയും നഗര പ്രദേശത്ത് രണ്ടിരട്ടിയും കൂടുതല്‍ വില നല്‍കണം. നിശ്ചിത സമയത്തിനുള്ളില്‍ വ്യവസായം തുടങ്ങിയില്ലെങ്കില്‍ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് ഉടമയ്ക്ക് നഷ്ടപരിഹാരത്തോടെ തിരിച്ചു നല്‍കും. ഭൂമിയുടെ പഴയ അവസ്ഥയില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അതിന് വേറെയും തുക നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഭൂനയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പുതിയ ഭൂനയ പ്രകാരം വ്യവസായ സ്ഥാപനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയില്ല. നൂറ് ശതമാനം ഭൂമിയും വ്യവസായികള്‍ നേരിട്ട് വിപണിയില്‍ നിന്ന് വാങ്ങിക്കണം.
വ്യവസായം തുടങ്ങുന്നത് സ്വകാര്യ സര്‍ക്കാര്‍ സംയുക്ത സംരംഭത്തിലായാലും സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തുകൊടുക്കില്ല. ഇക്കാര്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യാനായി മന്ത്രിമാരുടെ യോഗം കൂടും.
 
പ്രകൃതി ദുരന്തം, ആഭ്യന്തര സുരക്ഷ എന്നീ ആവശ്യങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയുള്ളൂ. ഈ കാര്യത്തില്‍ ഭൂ ഉടമയുടെ സമ്മതവും പരിഗണിക്കും. അങ്ങിനെ ഭൂമി നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങളില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കും. തൊഴില്‍ ചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത കുടുംബമാണെങ്കില്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കൂടാതെ പ്രത്യേക പുനരധിവാസ പാക്കേജ് ഉണ്ടായിരിക്കും. ഇരുപത് വര്‍ഷത്തേക്ക് മാത്രം തുക മാസാമാസം നല്‍കും. പ്രഥമ വര്‍ഷം മൂവായിരം രൂപയും പിന്നീടുള്ള കാലത്ത് രണ്ടായിരം രൂപ തോതിലും ഓരോ മാസവും ഭൂ ഉടമയുടെ കുടുംബത്തിന് ലഭിക്കും.
ഏറ്റെടുക്കുന്ന ഭൂമിയില്‍ വീടും കച്ചവട സ്ഥാപനങ്ങളും ഉണ്ടെങ്കില്‍ അതിന് പ്രത്യേക നഷ്ടപരിഹാരം ലഭിക്കും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls