ജയറാം-കമല്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു
Imageകമല്‍ ചിത്രത്തിലൂടെ വീണ്ടും ജയറാം തിരിച്ചെത്തുന്നു. നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ജയറാമിനെ നായകനാക്കി കമല്‍ ചിത്രമൊരുക്കുന്നത്.
ട്രൂലൈന്‍ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവലാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം ചിത്രമായ കഥ തുടരുന്നു എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ഇദ്ദേഹം.  നവംബറില്‍ തീയറ്ററിലെത്തുന്ന ഈ ചിത്രം പ്രേക്ഷകരില്‍ പുതിയ അനുഭൂതിയുണ്ടാക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. ജീവിതയാഥാര്‍ത്യങ്ങളെ വിസ്മരിച്ചു സുഖജീവിതകാമനകളാല്‍ ആകര്‍ഷിക്കപ്പെട്ട് കടവും ബാധ്യതകളും എറ്റെടുത്തു ശാന്തമായി ജീവിച്ചു തീര്‍ക്കേണ്ട ഒരു സാധാരണ മലയാളിയുടെ വര്‍ത്തമാനകാലസാഹചര്യങ്ങളെ സറ്റയറിസത്തിന്റെ നറുംചേരുകയില്‍ അണിയിച്ചൊരുക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ജയറാമിനൊപ്പം സംവൃതാ സുനില്‍, ഭരത് സലിംകുമാര്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഭാമ, മീര നന്ദന്‍, അമേരിക്കന്‍ മലയാളിയായ മനു ഇമ്മാനുവല്‍ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ രചന റഫീക്ക് അഹമ്മദ്. സംഗീതം എം ജയചന്ദ്രന്‍. യേശുദാസ്, കെ.എസ്. ചിത്ര, ശ്രേയ ഘോഷാല്‍, വിജ് യേശുദാസ് എന്നിവരാണ് ഗായകര്‍.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls