മാധ്യമസൃഷ്ടിയും തിലകന്റെ അഭിനയവും
മാധ്യമങ്ങള്‍ നെഗറ്റീവ് വാര്‍ത്തകള്‍ ചമച്ച് ജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്നും താനും മന്ത്രി കെ.ബി. ഗണേഷ്‌കുമാറും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാം മാധ്യമസൃഷ്ടിമാത്രമാണെന്നും നടന്‍ തിലകന്‍ അഭിപ്രായപ്പെട്ടിരിക്കയാണല്ലോ.
ഒരു സ്വകാര്യ ചാനല്‍ സംപ്രേക്ഷണംചെയ്തുവന്ന സീരിയലില്‍ വേഷമുണ്ടെന്ന് വിളിച്ചുപറയുകയും കെ.ബി. ഗണേഷ്‌കുമാര്‍ പ്രസിഡന്റ് ആയിരുന്ന 'ആത്മ' എന്ന ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടന അദ്ദേഹത്തെ സീരിയലില്‍ അഭിനയിപ്പിക്കരുതെന്ന് അനൗദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയെന്നും തിലകന്‍ മുന്‍പ് ആരോപിച്ചിരുന്നു. ഈ സംഭവം ഒരു മാധ്യമസൃഷ്ടിമാത്രമായിരുന്നെങ്കില്‍ ടെലിവിഷന്‍ താരസംഘടനയായ 'ആത്മ'യോട് മാപ്പുപറയാന്‍ തിലകന്‍ തയ്യാറാകണം. തിലകനിലെ കലാകാരനോട് വിവേചനം പുലര്‍ത്തുന്നത് നേരല്ലെന്ന് തിരിച്ചറിഞ്ഞ ഈ നാട്ടിലെ മാധ്യമങ്ങളായിരുന്നു അദ്ദേഹത്തിന് ഈ ജനപിന്‍തുണ നേടിക്കൊടുത്തതിന് പിന്നില്‍.
 
 
ജനന്‍, തിരുവന്തപുരം
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls