|
ഹൃദയത്തിലെന്നും മലയാളം: ജയപ്രദ |
കൊച്ചി: ഇന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം അഭിനയിക്കുമ്പോഴും മലയാളസിനിമയെ താന്‍ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കാറുണ്ടെന്ന് നടി ജയപ്രദ പറഞ്ഞു. ബ്ലെസി സംവിധാനം ചെയ്ത 'പ്രണയം' എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യയിലെ പ്രധാനപ്പെട്ട എട്ട് ഭാഷകളിലും അഭിനയിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി. ഇതരഭാഷകളില്‍ അഭിനയിക്കുമ്പോള്‍ പണവും പ്രശസ്തിയും മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ പ്രേക്ഷകര്‍ എക്കാലവും ഓര്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയും. ഭാഷ അറിയില്ലെങ്കിലും കഥാപാത്രത്തെ ഉള്‍കൊണ്ട് മനോഹരമായി അഭിനയിക്കാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസം. 'പ്രണയം' എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും അനുപംഖേറിനെയും പോലുള്ള മികച്ചനടന്‍മാരുടെ കൂടെ അഭിനയിച്ചത് നടിയെന്ന നിലയ്ക്ക് തനിയ്ക്ക് വെല്ലുവിളിയായിരുന്നെന്നും ജയപ്രദ പറഞ്ഞു. സിനിമയും രാഷ്ട്രീയവും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട മേഖലകളാണ്. ഇത് രണ്ടിലും മികച്ച സംഭാവനകള്‍ നല്‍കുകയാണ് തന്റെ ലക്ഷ്യം-അവര്‍ പറഞ്ഞു. ജ്വലിക്കുന്ന മനസ്സിനുടമകളായ കഥാപാത്രങ്ങളാണ് തന്റെ സിനിമകളിലെ പ്രധാനകഥാപാത്രങ്ങളെന്നും അതുകൊണ്ടാണ് അഭിനയപരിചയമുള്ള താരങ്ങളെ നായകന്‍മാരാക്കി സിനിമയെടുക്കുന്നതെന്നും സംവിധായകന്‍ ബ്ലെസി പറഞ്ഞു. മികച്ച അഭിനയമൂഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കാന്‍ മികച്ച നടന്‍മാര്‍ തന്നെ വേണം. അത് തിരിച്ചറിയാത്തവരാണ് താന്‍ സൂപ്പര്‍താരങ്ങളെ നായകന്‍മാരാക്കി മാത്രം സിനിമയെടുക്കുന്നു എന്ന് ആരോപിക്കുന്നത്. ബെന്യാമിന്റെ ആട്ജീവിതം നോവലിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തന്റെ അടുത്ത സിനിമയെന്നും ബ്ലെസി പറഞ്ഞു. നിര്‍മാതാവായ പി കെ സജീവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
|