പ്രമുഖ നാടക, സിനിമാ നടന്‍ മോഹന്‍ അന്തരിച്ചു
Imageകൊല്ലം: പ്രമുഖ നാടക, സിനിമാ നടനും സംവിധായകനുമായ മോഹന്‍ (61) അന്തരിച്ചു. ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആദ്യകാല നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകളും നടന്‍ സായ്കുമാറിന്റെ സഹോദരിയും നടിയുമായ ശോഭാ മോഹനാണ് ഭാര്യ. യുവനടന്‍ വിനു മോഹന്‍ മകനാണ്. കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം എന്നീ നാടക സംഘങ്ങളില്‍ ചേര്‍ന്ന് ഏറെനാള്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഏതാനും നാടകങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള മോഹന്‍ ചക്രവാഹം, രാധാ എന്ന പെണ്‍കുട്ടി, നിവേദ്യം, ചട്ടമ്പിനാട്, തന്‍മാത്ര എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls