|
രാജ്യം വീണ്ടും പണപ്പെരുപ്പത്തിലേയ്ക്ക് |
|
മുംബൈ: ഒരിടവേളയ്ക്ക് ശേഷം രാജ്യം വീണ്ടും നാണ്യപെരുപ്പത്തിലെത്തി. സെപ്റ്റംബര്‍ അഞ്ചിന് അവസാനിച്ച ആഴ്ചയിലെ നിരക്ക് പ്രകാരം നിരക്ക് 0.12 % ആണ്.
തൊട്ടുമുന്‍പുള്ള അവലോകനവാരത്തില്‍ ഇത് മൈനസ് 0.12 % ആയിരുന്നു. മെയ് 30 നു ശേഷം ആദ്യമായാണ് രാജ്യം പണപ്പെരുപ്പത്തിലെത്തുന്നത്. ഇനിയുള്ള ആഴ്ചകളില്‍ നിരക്ക് ക്രമേണ ഉയരുമെന്നാണ് വിഗ്ധര്‍ വിലയിരുത്തുന്നത്. 2008 ഓഗസ്റ്റ് രണ്ടിന് അവസാനിച്ച ആഴ്ചയില്‍ പണപ്പെരുപ്പം 12.91 % എന്ന ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. പിന്നീട് കുറഞ്ഞ് പൂജ്യത്തിനു താഴെ നാണയശോഷണത്തിലെത്തി. തുടര്‍ന്നാണ് വീണ്ടും പണപ്പെരുപ്പത്തിലേയ്ക്ക് എത്തിയിരിയ്ക്കുന്നത്. |