| സ്മാര്‍ട്ട് സിറ്റി പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ റീത്ത് വെക്കും |
|
കാക്കനാട് ഇടച്ചിറയില്‍ ഇന്‍ഫോ പാര്‍ക്കിന് എതിര്‍വശം രണ്ടുവര്‍ഷം മുമ്പ് ഏറെ ആഘോഷമായിട്ടാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് ശിലാസ്ഥാപനം നടത്തിയത്. അതിനുശേഷം ടികോം അധികൃതരുമായി പലവട്ടം നടത്തിയ ചര്‍ച്ചകളല്ലാതെ പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല. യു.ഡി.എഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ശിലാസ്ഥാപനം നടത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ പ്രദേശത്ത് വളര്‍ന്നു പന്തലിച്ച കാടുകള്‍ സംരക്ഷിക്കാന്‍ ചുറ്റുവേലി കെട്ടിയതല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല.
40 കുടുംബങ്ങള്‍ താമസമായി, ബാക്കിയുള്ളവ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു. രണ്ടു വര്‍ഷമായിട്ടും പുനരധിവാസ പ്രദേശത്ത് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പ്രകാരം സഞ്ചാര യോഗ്യമായ റോഡ്, വഴി വിളക്ക്, കുടിവെള്ളം, അംഗന്‍വാടി, കളിസ്ഥലം എന്നിവ സംബന്ധിച്ച് യാതൊരു നടപടിയും ആയിട്ടില്ല. ഇനി അതൊന്നും ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ന് ഇന്‍ഫോ പാര്‍ക്ക് അധികൃതര്‍ അറിയിച്ചതായി ഇവര്‍ പറയുന്നു.സ്മാര്‍ട്ട് സിറ്റി തറക്കല്ലിട്ടതിന്റെ രണ്ടാം വാര്‍ഷിക ദിനമായ നാളെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബന്നി ബഹനാന്‍ പദ്ധതി പ്രദേശത്ത് റീത്ത് സമര്‍പ്പിക്കും. ഒന്നാം വാര്‍ഷികദിനമായിരുന് 2008 നവംബര്‍ 16നും പദ്ധതി പ്രദേശത്ത് റീത്ത് സമര്‍പ്പിക്കുകയും പ്രതിഷേധ സമ്മേളനം നടത്തുകയും ചെയ്തിരുന്നു.
നാളെ വൈകുന്നേരം അഞ്ചിന് പദ്ധതി പ്രദേശത്ത് ഒത്തുകൂടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചതിനുശേഷം പ്രകടനമായി കാക്കനാട് ജംഗ്ഷനില്‍ എത്തി പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുക്കും. കെ.പി.സി.സി പ്രസിഡണ്ട് സമ്മേളന ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ കെ. ബാബു എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡണ്ട് വി.ജെ. പൗലോസ്, മറ്റ് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കാക്കനാട്: സ്മാര്‍ട്ട് സിറ്റി നഷ്ടപ്പെടുത്തിയ രണ്ടാം വാര്‍ഷികദിനമായ നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പദ്ധതി പ്രദേശത്ത് റീത്ത് വച്ച് പ്രതിഷേധിക്കും. കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യും.
-°C 