കായികരംഗത്തെ ദുഷ്പ്രവണതകള്‍ക്ക് എതിരായി ഒരു ചിത്രം - 'ട്രാക്ക്'
Imageകായികരംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെ ഒരു ചിത്രമൊരുങ്ങുന്നു. കെ.പി വേണു-എബ്രഹാം ലിങ്കണ്‍ കൂട്ടുകെട്ടാണ് 'ട്രാക്ക്' എന്ന പുതിയ ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് എറണാകുളത്ത് പുരോഗമിക്കുന്നു.
കുടുംബപശ്ചാത്തലം കൂടി ദൃശ്യവല്‍ക്കരിച്ച് ആസ്വാദ്യകരമായ ഒരു സാമൂഹ്യചിത്രമാണ് കെ.പി.പി ഫിലിംസ് ഒരുക്കുന്നത്. മോഹന്‍ റോയ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം ജോ എന്ന യുവ കായികതാരത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ്  മുന്നോട്ടുനീങ്ങുന്നത്. ഒരു സാധാരണ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ജോ കോളജിലെത്തി മയക്കുമരുന്ന മാഫിയയുടെ കെണിയില്‍ പെടുന്നു. ഒടുവില്‍ മയക്കുമരുന്നില്‍ നിന്ന് വിമുക്തിനേടി കായികരംഗത്ത് ഉന്നതിയിലെത്തുന്ന ജോ നവീനമായ ഒരു കായിക സംസ്‌കാരത്തിന്റെ ആവശ്യകത വിളിച്ചോതുന്ന ശക്തമായ കഥാപാത്രമാണ്. വാടാമല്ലി, ബാങ്കോക്ക് സമ്മര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുല്‍ മാധവാണ് ജോയെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍, റിസബാവ, ശോഭാ മോഹന്‍, ബിജുക്കുട്ടന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നാഷണല്‍ ഗെയിംസ് സ്റ്റേഡിയത്തിന്റെ സെറ്റ് ഒരുക്കിയിട്ടുണ്ട്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെയും എം.പി വേണുവിന്റെയും വരികള്‍ക്ക് സുമോദ് ശ്രീധരന്‍ സംഗീതം പകരുന്നു. ക്യാമറ - ശ്രീജിത്ത് മഞ്ചേരി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls