|
സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ് |
കൊച്ചി: തുടര്‍ച്ചയായ കുതിപ്പിന് ശേഷം സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറവ് നേരിട്ടപ്പോള്‍ സ്വര്‍ണ്ണവില പവന് 19,520 രൂപയായി കുറഞ്ഞു. 2440 രൂപയാണ് ഇന്ന് ഒരു ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം സ്വര്‍ണ്ണം 19,760 രൂപയെന്ന റക്കോഡിലെത്തിയിരുന്നു.
നിക്ഷേപകരുടെ ലാഭമെടുക്കലിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ സംഭവിച്ച വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക വ്യതിയാനങ്ങളാണ് സ്വര്‍ണ്ണവില പുതിയ റക്കോഡിലെത്തിയത്. താത്കാലികമായി വില കുറഞ്ഞെങ്കിലും സ്വര്‍ണ്ണം പുതിയ ഉയരങ്ങളിലെത്തുമെന്നാണ് വിദഗ്ധാഭിപ്രായം.
|