|
സ്വര്‍ണ്ണവില രണ്ട് തവണ ഉയര്‍ന്ന് റക്കോഡില്‍ |
കൊച്ചി: വിലയില്‍ രണ്ട്തവണ വര്‍ദ്ധനവ് രേഖപ്പെടുത്തിയ ദിനത്തില്‍ സ്വര്‍ണ്ണത്തിന് റക്കോഡിന്റെ തിളക്കം. വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ പവന് 400 രൂപ വര്‍ദ്ധനവ് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ 160 രൂപയുടെ വര്‍ദ്ധനവും രേഖപ്പെടുത്തി.
സ്വര്‍ണ്ണം പവന് 17,960 രൂപയെന്ന നിലയിലാണ് ഇന്ന് വിപണിയില്‍ വ്യാപാരം അവസാനിച്ചത്. രണ്ട് പ്രാവശ്യമായി ഗ്രാമിന് 70 രൂപ വര്‍ദ്ധിച്ച് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 2,245 രൂപയായി. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വില വര്‍ദ്ധന സ്വര്‍ണ്ണ വ്യാപാരത്തെ കാര്യമായി ബാധിയ്ക്കാത്തതാണ് രാജ്യാന്തര വിപണിയില്‍ വില വര്‍ദ്ധനയ്ക്കിടയാക്കിയത്. നിലവിലെ അനുകൂല സാഹചര്യം സ്വര്‍ണ്ണവില ഇനിയും ഉയരാനുള്ള സാദ്ധ്യതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
|