ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം നാലുമാസത്തിനകം: പ്രിയദര്‍ശന്‍
Imageതിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നാലുമാസത്തിനകം തുടങ്ങുമെന്ന് അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍.
കഴക്കൂട്ടത്തു കിന്‍ഫ്രയില്‍ രണ്ടേക്കര്‍ സ്ഥലത്തായിരിക്കും ഇന്‍സ്റ്റിറ്റിയൂട്ട്. സിനിമാ മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമാണിത്. വിശദമായ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഇന്‍സ്റ്റിറ്റിയൂട്ടിലൂടെ അഭിനയം പഠിക്കാന്‍ പ്രയാസമാണെങ്കിലും മറ്റു സാങ്കേതിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനാകും. ദൃശ്യമാധ്യമങ്ങളുടെ പങ്കാളിത്തത്തോടെയായിരിക്കും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം. കേരളത്തില്‍ നിരവധി സ്വകാര്യ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളുണ്ട്. എന്നാല്‍ ഇവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരുവിലയുമില്ല. സര്‍ക്കാര്‍ ആരംഭിക്കുന്ന സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങുമ്പോള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനു പ്രാധാന്യമുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
സിനിമാ മേഖലയെ സംഘടനകളില്‍ നിന്നും മോചിപ്പിച്ചു അക്കാദമിയുടെ കീഴില്‍ കൊണ്ടുവരുമെന്ന മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ അഭിപ്രായം പ്രായോഗികമാകുമോ എന്നകാര്യത്തില്‍ സംശയമുണ്ടെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമയെന്നു പറയുന്നതു വിവിധ മേഖലകളിലെ  കലാരംഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന ഒരു കൂട്ടായ്മയാണ്. അവരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്താനാകില്ല. ചലച്ചിത്ര അക്കാദമിക്ക് ഒരു മാര്‍ഗനനിര്‍ദേശകന്റെ റോള്‍ മാത്രമേ  സ്വീകരിക്കാനാകു. സിനിമാ മേഖലയുടെ വികസനത്തിനു സര്‍ക്കാരിന് ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്യാനാകും. കര്‍ണാടകയും തമിഴ്‌നാടും സിനിമാ രംഗത്തിനു നല്‍കുന്ന സംഭാവനകള്‍ കേരളത്തിനും മാതൃകയാക്കാം. അക്കാദമി സെക്രട്ടറിയും താനും തമ്മില്‍ തെറ്റിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അക്കാദമിയുടെ കാര്യങ്ങള്‍ താന്‍ പഠിച്ചു വരുന്നതേയുള്ളു. കുറച്ചുസമയം കൂടി ആവശ്യമാണ്. തനിക്കൊപ്പം വര്‍ക്കിങ് ചെയര്‍മാനെയും സര്‍ക്കാര്‍ നിയമിക്കുമെന്ന വാര്‍ത്തയും തെറ്റാണ്. ചെയര്‍മാനെന്ന നിലയില്‍ അക്കാദമിക്കു വേണ്ടി സമയം കണ്ടെത്തും. തന്റെ പുതിയ മലയാള സിനിമ ഒക്‌ടോബറില്‍ റിലീസ് ചെയ്യുമെന്നും  പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls