സ്വര്‍ണ്ണം പുതിയ റക്കോഡിന്റെ നിറവില്‍
Imageകൊച്ചി: വിപണിയില്‍ ചാഞ്ചാട്ടം തുടരുന്ന വേളയിലും സ്വര്‍ണ്ണം പുതിയ റക്കോഡ് കുറിച്ചു. പവന് 17,400 രൂപയെന്ന പുത്തന്‍ റക്കോഡാണ് സ്വര്‍ണ്ണവിപണിയില്‍ സൃഷ്ടിയ്ക്കപ്പെട്ടത്. ഇന്ന് നടന്ന വ്യാപാരത്തില്‍ പവന് 120 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,170 രൂപയായി. രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ്ണവില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന സൂചന. സുരക്ഷിത നിക്ഷേപമെന്ന നിലയിലെ വിശ്വാസം നഷ്ടപ്പെടാത്തതാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണം. വില ഉയരുമ്പോഴും അത് വിപണിയില്‍ കാര്യമായ വ്യത്യാസമുണ്ടാക്കുന്നില്ലെന്നതാണ് ഇനിയും വിലവര്‍ദ്ധന സാദ്ധ്യമാക്കുമെന്ന് വിലയിരുത്തപ്പെടാന്‍ കാരണം.


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls