വാദ്ധ്യാര്‍ - ജയസൂര്യയും ആന്‍ അഗസ്റ്റിനും ഒന്നിക്കുന്നു
Imageജയസൂര്യയും ആന്‍ അഗസ്റ്റിനും നായികാ നായകന്മാരാകുന്ന ആദ്യചിത്രമാണ് വാദ്ധ്യാര്‍. നവാഗതനായ നിധീഷ് ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് കൃഷ്ണന്‍ എന്ന സ്‌കൂള്‍ അധ്യാപകനെ ജയസൂര്യയും ഹേമ എന്ന കംപ്യൂട്ടര്‍ വിദ്യാര്‍ഥിനിയെ ആന്‍ അഗസ്റ്റിനും അവതരിപ്പിക്കുന്നു.
നെടുമുടി വേണു, വിജയരാഘവന്‍, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, അനൂപ് ചന്ദ്രന്‍, ഭാസി, മുന്‍ഷി വേണു, പൊന്നമ്മ ബാബു, സീമാ ജി. നായര്‍, ബേബി സുരേന്ദ്രന്‍, ജിജാ സുരേന്ദ്രന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാനതാരങ്ങളാണ്. ഛായാഗ്രഹണം- പ്രദീപ് നായര്‍, എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം. ലക്ഷ്മിനാഥ് ആന്‍ഡ് അഖില്‍ സിനിമയുടെ ബാനറില്‍ സുധീഷും ശശികലയും ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ അഭിനയരംഗത്തുവന്ന ആന്‍ അഗസ്റ്റിന്റെ ആദ്യനായകന്മാര്‍ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തുമായിരുന്നു. അടുത്ത ചിത്രമായ അര്‍ജുനന്‍ സാക്ഷിയില്‍ പൃഥ്വിരാജായിരുന്നു നായകന്‍. പിന്നീട് അഭിനയിച്ച ത്രീ കിംഗ്‌സില്‍ മൂന്നു താര ജോഡികളുടെ സംഗമമായിരുന്നു. ഇപ്പോള്‍ ആദ്യമായി ജയസൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആനിന് അവസരം ലഭിച്ചിരിക്കുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls