|
സ്വര്‍ണ്ണം കുതിപ്പ് തുടരുന്നു; പവന് 17,360 രൂപ |
കൊച്ചി: സ്വര്‍ണ്ണം കുതിപ്പ് അവസാനിപ്പിയ്ക്കുന്നില്ല, ഇന്ന് നടന്ന വ്യാപാരത്തില്‍ പവന് 120 രൂപ വര്‍ദ്ധിച്ചു. ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 17,360 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 2,170 രൂപയായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്‍ണ്ണവില ചരിത്രത്തിലാദ്യമായ 17,000 കടന്നത്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ പവന് 1000 രൂപയ്ക്കുമേലാണ് സ്വര്‍ണ്ണത്തിന്റെ കുതിപ്പ്. യൂറോപ്യന്‍ യൂണിയനിലെയും അമേരിക്കയിലെയും സാമ്പത്തിക പ്രശ്‌നങ്ങള്‍, ചൈനയിലെ പണപ്പെരുപ്പം, പശ്ചിമേഷ്യയിലെ ആഭ്യന്തര കലഹം തുടങ്ങിയവയെല്ലാം സ്വര്‍ണ്ണവിലയുടെ കുതിപ്പിന് കാരണമാകുന്നു. നിലവിലെ അനുകൂല സാഹചര്യം അനുസരിച്ചു സ്വര്‍ണവില ഇനിയും ഉയരുമെന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം വിശ്വാസം കാക്കുന്നതും വിലയെ ബാധിയ്ക്കുന്നു.
|