|
ജസ്റ്റിസ് നരേന്ദ്രന്‍ അന്തരിച്ചു |
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് കെ.കെ.നരേന്ദ്രന്‍ (87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം ഏഴരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് രവിപുരം ശ്മശാനത്തില്‍.
എറണാകുളം പറവൂര്‍ മൂത്തകുന്നം സ്വദേശിയായ കെ.കെ.നരേന്ദ്രന്‍ 23 വര്‍ഷത്തെ അധ്യാപക ജീവിതത്തിനുശേഷം 1974 മെയ് 30 നാണ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. 11 വര്‍ഷത്തിനുശേഷം സര്‍വീസില്‍നിന്ന് വിരമിച്ചു. പത്രപ്രവര്‍ത്തകനായി തുടങ്ങി അഭിഭാഷകവൃത്തിയിലൂടെ ഹൈക്കോടതി ജഡ്ജിയായി റിട്ടയര്‍ചെയ്ത വ്യക്തി ആയിരുന്നു അദ്ദേഹം. 1947 ല്‍ ദിനബന്ധുവിന്റെ സഹപത്രാധിപരായാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്.കേരളത്തില്‍ വിവിധ അന്വേഷണ കമ്മീഷനുകള്‍ക്ക് നേതൃത്വം നല്‍കിയതിലൂടെ ശ്രദ്ധേയനാണ് ജസ്റ്റീസ് കെ.കെ.നരേന്ദ്രന്‍. പിന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ അധ്യക്ഷന്‍, മുന്‍ മന്ത്രി ടി.യു.കുരുവിളയ്‌ക്കെതിരെ ഉയര്‍ന്ന രാജകുമാരി ‘ഭൂമിയിടപാട് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്റെ അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. വിരമിച്ചശേഷം കൊച്ചിയിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു ജസ്റ്റീസ് കെ.കെ.നരേന്ദ്രന്‍.‘ഭാര്യ സുജാ നന്ദിനി. ജസ്റ്റിസ് നരേന്ദ്രന്റെ നിര്യാണത്തില്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി.
|