| കാരുണ്യം എന്ന കടങ്കഥ |
|
മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ ക്രൂരരാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നമുക്കുചുറ്റും നിത്യവും നടക്കുന്നത്. 107 വയസുകാരിയെ മരുമകള്‍ തൊഴുത്തിലാക്കിയ സംഭവം ഹൃദയമുള്ളവരുടെയെല്ലാം മിഴികളീറനണിയിക്കുന്നതാണ്.
തൃശൂരിലെ വരന്തരപ്പള്ളിയില്‍ വടുക്കുംമുറി അക്കരക്കാരന്‍ പരേതനായ കേണന്റെ ഭാര്യ വള്ളിക്കുട്ടിക്കാണീ ദുര്യോഗമുണ്ടായത്. രണ്ടുവര്‍ഷമായി ഈ പാവം വൃദ്ധയെ തൊഴുത്തിലിട്ടിരുന്നത് അത്യന്തം ദാരുണമാണ്. അഞ്ച് മക്കളുണ്ടായിട്ടും ആരും അമ്മയെ സംരക്ഷിക്കാത്തത് വളരെ കഷ്ടമാണ്. ഇപ്പോള്‍, മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ നിയമം നിലവിലുണ്ട്. അതിലെ വകുപ്പുകളനുസരിച്ച് ഈ ദുഷ്ടമക്കള്‍ക്കെതിരേ കേസെടുക്കണം. ഈ പാവം അമ്മയെ സംരക്ഷിക്കാനുള്ള സംവിധാനവുമുണ്ടാക്കണം. പിന്നെ, മൂന്നര വയസുകാരന്‍ മകന്‍ 'അ' എന്ന അക്ഷരം എഴുതാഞ്ഞതിന് പിതാവ് അര്‍ഷാദ് അവനെ ബെല്‍റ്റ് വച്ച് ക്രൂരമായി മര്‍ദ്ദിച്ചത് അതിഭയങ്കര പീഡനമാണ്. ഈ മൃഗീയസംഭവങ്ങളാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം. ഡോ. ജോണ്‍ ജോര്‍ജ് ടി. എടവനക്കാട് |
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 