കള്ളവോട്ട്‌: കര്‍ശന നടപടിയുണ്ടാകും

Imageന്യൂഡല്‍ഹി: കേന്ദ്രസേന ബാരക്കില്‍ ഇരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. ബാരക്കില്‍ ഇരിക്കാനല്ല കേന്ദ്രസേനയെ അയച്ചതെന്നും, വോട്ടെടുപ്പ്‌ സേന തന്നെ നിയന്ത്രിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കള്ളവോട്ട്‌ ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡല്‍ഹിയില്‍ പുറത്തിക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്മിഷന്‍ മുന്നറിയിപ്പ്‌ നല്‍കി.

കേന്ദ്രസേന ബാരക്കിലിരിക്കുമെന്ന മുഖ്യമന്ത്രിയുടേയും, സേനയെ അയച്ചതില്‍ രാഷ്ട്രീയ താത്പ്പര്യമുണ്ടെന്നുമുള്ള മറ്റ്‌ ഇടതു നേതാക്കളുടേയും ആരോപണങ്ങള്‍ക്കുള്ള വ്യക്തമായ മറുപടിയാണ്‌ കമ്മീഷന്‍ വാര്‍ത്താകുറിപ്പിലൂടെ നല്‍കിയത്‌. മണ്ഡലത്തിലെ ഓരോ പോളിംഗ്‌ സ്റ്റേഷനിലും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്താന്‍ സേന സജീവമായി തന്നെ രംഗത്തുണ്ടാകും. നിരവധി കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളിലേക്ക്‌ കേന്ദ്രസേനയെ അയയ്ക്കുന്നത്‌. കണ്ണൂരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കേന്ദ്രസേനയെ വിട്ടുനല്‍കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടത്‌. ഒരിക്കല്‍ ആഭ്യന്തരമന്ത്രാലയം വിട്ടുനല്‍കിയാല്‍ കേന്ദ്രസേനയെ എവിടെ വിന്യസിക്കണം, എന്തുചെയ്യണമൊന്നൊക്കെ തീരുമാനിക്കുന്നത്‌ തെരഞ്ഞടുപ്പ്‌ കമ്മീഷനാണ്‌. ഇതു കമ്മീഷന്റെ ഭരണഘടനാ പരമായ അധികാരമാണ്‌. കേരളത്തില്‍ കണ്ണൂരില്‍ മാത്രമല്ല ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന മൂന്ന്‌ മണ്ഡലങ്ങളിലും സേനയെ വിന്യസിച്ചുണ്ട്‌.



കേന്ദ്രസേനയുടെ മാത്രമല്ല പോലീസിന്റെ സേവനവും എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന്‌ തീരുമാനിക്കുള്ള അധികാരം കമ്മീഷനാണ്‌. ജില്ലാകളക്ടറുടേയും എസ്‌.പിയുടേയും അഭിപ്രായം ആരാഞ്ഞ ശേഷം കേന്ദ്രതെരഞ്ഞെടുപ്പ്‌ നിരീക്ഷകരാണ്‌ കേന്ദ്രസേനയുടെ വിന്യാസം സംബന്ധിച്ച്‌ തീരുമാനം എടുക്കേണ്ടത്‌. ഇത്‌ നിരീക്ഷകന്റെ അനുവാദമില്ലാതെ മാറ്റാനുമാകില്ല. ഒപ്പം കേന്ദ്രസേനാ വിന്യാസം പൂര്‍ത്തിയാകാതെ വോട്ടെടുപ്പ്‌ തുടങ്ങരുതെന്ന മുന്നറിയിപ്പും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ സമാധാനപരമായി നടത്തിയെന്ന്‌ ഉറപ്പുവരുത്തിയ ശേഷം ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മിഷ്യനുകളുടെ സംരക്ഷണ ചുമതലയും സേന ഉറപ്പുവരുത്തും.
കണ്ണൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ വ്യാജ വോട്ടര്‍മാരെ തിരിച്ചറിയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്‌. വ്യാജ വോട്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. ഇതിനായി തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്‌. പിടിക്കപ്പെട്ടാല്‍ ഇവര്‍ക്കെതിരേ അപ്പപ്പോള്‍ തന്നെ നിയമ നടപടിയുണ്ടാകും. പ്രശ്ന ബാധിത ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായും കമ്മീഷന്‍ അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >

BSE

NSE

latest news

Feedback

Polls

മൂന്നാറില്‍ കുടിയേറ്റവും കൈയ്യേറ്റവും രണ്ടായി കാണേണ്ടതുണ്ടോ?