|
ചെന്നൈ സില്‍ക്‌സില്‍ പട്ടുസാരികള്‍ക്കായി പ്രത്യേക വിഭാഗം |
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ഫാമിലി ടെക്‌സ്റ്റൈല്‍ ശൃംഖലയായ ചെന്നൈ സില്‍ക്‌സ് കൊച്ചി ഷോറൂമില്‍ പട്ടുസാരികളുടെ പുതിയ വിഭാഗം ആരംഭിച്ചു. അരലക്ഷത്തിലേറെ സാരികളാണ് ഈ സെക്ഷനില്‍ അണിനിരത്തിയിരിക്കുന്നത്.
ചെന്നൈ സില്‍ക്‌സിന്റെ അത്യാധുനിക നെയ്ത്തുകേന്ദ്രങ്ങളില്‍ ഉത്പാദിപ്പിച്ച വൈവിധ്യമാര്‍ന്ന ഡിൈസനുകളിലുള്ള സാരികള്‍ ഏതു സവിശേഷാവസരങ്ങള്‍ക്കും അനുയോജ്യമാണ്. ഇതോടൊപ്പം ഭാരംകുറഞ്ഞ ആതിര ഫ്‌ളൈ ലൈറ്റ് സില്‍ക്ക് സാരികളും ചെന്നൈ സില്‍ക്‌സ് അവതരിപ്പിച്ചു. ആതിര ഫ്‌ളൈ ലൈറ്റ് സില്‍ക് സാരികള്‍ മൃദുത്വമേറിയതും ആകര്‍ഷകമായ വിവിധ ഡിൈസനുകളിലുള്ളതുമാണ്. ഏതുപ്രായക്കാരെയും ആകര്‍ഷിക്കുന്നതാണ് ഇതിന്റെ വര്‍ണവൈവിധ്യം. ദൈനംദിന ഉപയോഗം മുതല്‍ സവിശേഷാവസരങ്ങളിലെ ഉപയോഗത്തിനു വരെ ആതിര ഫ്‌ളൈ ലൈറ്റ് സാരികള്‍ വില 4,000 രൂപ മുതല്‍ 50,000 രൂപ വരെ. ബ്രോക്കേഡുകള്‍, പരമ്പരാഗത കാഞ്ചീപുരം, ഡിസൈനര്‍ കാഞ്ചീപുരം, ക്രെയ്പ് സില്‍ക്, ടസ്സര്‍, ജക്കാഡ്‌സ് ടിഷ്യൂ കാഞ്ചീപുരം എന്നിവയ്ക്കു പുറമെ യൂണിഫോം സാരികളുടെയും വിപുലമായ ശ്രേണി ചെന്നൈ സില്‍ക്ക്‌സില്‍ അണിനിരത്തിയിരിക്കുന്നു. ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച വിവാഹ ബ്രാന്‍ഡ് വെഡ്ഡിംഗ് കളക്ഷനു പുറമെയാണ് പുതിയ പട്ടുസാരിവിഭാഗം കൂടി എത്തിയിരിക്കുന്നത്. ഏതു ബജറ്റിനും അനുയോജ്യമായ, ഏതു വധുവിനും ഇണങ്ങുന്ന വിധത്തില്‍ വ്യത്യസ്തനിലവാരങ്ങളിലുള്ള സാരികളാണ് വിവാഹ ബ്രാന്‍ഡിലുള്ളത്.
|