|
സൊനാക്ഷിക്ക് മൂന്ന് ചിത്രങ്ങള്‍ |
 ഡബാന്‍ഗിന് ശേഷം സൊനാക്ഷി സിന്‍ഹ അഭിനയിക്കുന്ന ചിത്രങ്ങളേതൊക്കെ എന്നതിനെക്കുറിച്ച് ഏറെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബോളിവുഡിലെ മുന്‍നിര താരങ്ങളും സംവിധായകരും സൊനാക്ഷിയെ നായികയാക്കാന്‍ മത്സരിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് താന്‍ കരാര്‍ ചെയ്തിരിക്കുന്നതെന്ന് സൊനാക്ഷി പറയുന്നു.
അക്ഷയ്കുമാറിന്റെ ജോക്കര്‍, സെയ്ഫ് അലിഖാന്റെ റേസ് എന്നിവയാണ് സൊനാക്ഷിയുടെ ബോളിവുഡ് ചിത്രങ്ങള്‍. ഇതിനൊപ്പം കമലഹാസന്റെ വിശ്വരൂപം എന്ന ചിത്രത്തിലും സൊനാക്ഷി അഭിനയിക്കുന്നു. വിശ്വരൂപത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ആരംഭിച്ചു കഴിഞ്ഞു.
|