|
ദിലീപും കുഞ്ചാക്കോയും വീണ്ടും |
 ഒരിടവേളയ്ക്കുശേഷം ദിലീപും കുഞ്ചാക്കോയും വീണ്ടും ഒന്നിക്കുന്നു. ദോസ്ത് പോലെ ചില ചിത്രങ്ങളില്‍ ഇരുവരും പ്രധാന നായകന്‍മാരായി അഭിനയിച്ചിരുന്നു. ഇവര്‍ രണ്ടുപേരും വീണ്ടും ഒരു സിനിമയില്‍ ഒരുമിക്കുകയാണ്. 'സ്പാനിഷ് മസാല' എന്നാണ് ഈ പുതിയ സിനിമയ്ക്കു പേര്.
ദിലീപ് ഇപ്പോള്‍ 'മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചുവരികയാണ്. കുഞ്ചാക്കോ ബോബന്‍ സെവന്‍സിലും. സെവന്‍സ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഡോക്ടര്‍ ലൗ എന്ന ചിത്രത്തിലായിരിക്കും ചാക്കോച്ചന്‍ അഭിനയിക്കുക. അതിനുശേഷമുള്ള സിനിമയായിരിക്കും സ്പാനിഷ് മസാല. മിസ്റ്റര്‍ മരുമകന്‍ കഴിഞ്ഞാല്‍ ദിലീപ് അഭിനയിക്കുന്ന സിനിമയും സ്പാനിഷ് മസാല ആയിരിക്കും.
|