|
സ്വര്‍ണ്ണം കൈയ്യെത്താ കൊമ്പത്ത് |
കൊച്ചി: സ്വര്‍ണ്ണ വില തുടര്‍ച്ചയായി മൂന്നാം ദിവസവും റക്കോഡ് തിരുത്തി. പവന് 80 രൂപ വര്‍ദ്ധിച്ച് 16,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. 10 രൂപ വര്‍ദ്ധിച്ച് 2,105 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലെ വിലവര്‍ദ്ധനവും ഡോളറിന് മേല്‍ രൂപയ്ക്കുണ്ടായ വിലയിടിവുമാണ് വില ഉയര്‍ത്തിയത്.
സ്വര്‍ണവില ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ഒരു ഗ്രാമിന് 3000 രൂപയും പവന് കാല്‍ ലക്ഷവും എത്തുന്ന കാലം വിദൂരമല്ലെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനു പ്രിയമേറുന്നത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
|