|
ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി കൊല്ലപ്പെട്ടു |
|
പെരുമ്പാവൂര്‍: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ക്രാരിയേലി തേമ്പേക്കുടി വീട്ടില്‍ സാജുവിന്റെ ഭാര്യ ഉഷ(22)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തില്‍
പ്രവേശിയ്ക്കപ്പെട്ട ഉഷ ഇന്ന് പുലര്‍ച്ചയോടെയാണ് മരണപ്പെട്ടത്. ഇന്നലോ വൈകീട്ട് ആറ് മണിയോടെയാണ് യുവതിയ്ക്ക് വെട്ടേറ്റത്. മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഉഷയെ വെട്ടുകയായിരുന്നു. പിടിച്ചുമാറ്റാന്‍ ചെന്ന ഉഷയുടെ മാതാപിതാക്കളായ ഹരി(55), ശാന്ത(50) എന്നിവരെയും സാജു വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഉഷ മരണപ്പെടുകയായിരുന്നു. മാതാവ് ശാന്തയുടെ നില ഗുരുതരമാണ്. പെരുമ്പാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. |