| എ.പി വിശ്വനാഥന്‍ അന്തരിച്ചു |
കൊച്ചി: കേരള കൗമുതി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.പി വുശ്വനാഥന്‍ അന്തരിച്ചു. 40 വര്‍ഷം നീണ്ടുനിന്ന പ്രവര്‍ത്തന കാലത്ത് ഇംഗ്ലീഷിലെയും, മലയാളത്തിലെയും പ്രശസ്ത പത്രങ്ങളില്‍ സബ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, ന്യൂസ് ബ്യോറോ ചീഫ്, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ നിലകളില്‍ കഴിവു തെളിയിച്ചു. ബിരുദ പഠനത്തിനു ശേഷം ജര്‍മനിയിലെ ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജര്‍ണലിസത്തില്‍ നിന്ന് അഡ്വാന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കി. ആദ്യകാലത്ത് തിരുവനന്തപുരത്ത് അരുണോദയം, മലയാളി എന്നീ പത്രങ്ങളില്‍ സബ് എഡിറ്ററായി പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് മൂന്ന് വര്‍ഷം സ്റ്റേറ്റ്‌സ്മാന്റെ തിരുവനന്തപുരം കറസ്‌പോണ്‍ന്റായി. പിന്നീട് ഇന്ത്യന്‍ ന്യൂസ് സര്‍വീസ് മാനേജറായി. 15 വര്‍ഷക്കാലം ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍ എഡിഷനുകളില്‍ സീനിയര്‍ കറസ്‌പോണ്ടന്റ്, അഞ്ചുവര്‍ഷക്കാലം മാനേജര്‍ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍, തുടര്‍ന്ന് ആറു വര്‍ഷം കേരള കൗമുദി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, 1986 മുതല്‍ കേരള കൗമുദിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി. 1967 മുതല്‍ 69 വരെ എറണാകുളത്ത് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റായി. എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. കൊച്ചി, കോഴിക്കോട് സര്‍വകലാശാലകളിലെ ജേര്‍ണലിസം ഫാക്കല്‍റ്റി, കേരള ഗവണ്‍മെന്റിന്റെ പ്ലാനിംഗ് അഡൈ്വസറി കൗണ്‍സില്‍ അംഗം, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, ഇന്‍ഡോ-ജര്‍മന്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങി നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. റിട്ടയര്‍മെന്റിനു ശേഷം കൊച്ചിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ: മോഹനം. പ്രസിദ്ധരായ അമ്പലപ്പുഴ ബ്രദേഴ്‌സിലെ ഗോപാല കൃഷ്ണപ്പണിക്കരുടെ മകളാണ്. മക്കള്‍: വി. ഗോപകുമാര്‍ (യൂണിറ്റ് മാനേജര്‍, മാതൃഭൂമി, കൊച്ചി), വി. ബാലചന്ദ്രന്‍ (പാര്‍ട്ണര്‍, ഗൈഡ് അഡ്വര്‍ടൈസിംഗ്), വി. വേണുഗോപാല്‍ (സീനിയര്‍ മാനേജര്‍ ആര്‍.എം.ഡി ടൈംസ് ഓഫ് ഇന്ത്യ, കൊച്ചി). മരുമക്കള്‍: മാലിനി, മീന, ബിന്ദു. കേന്ദ്ര മന്ത്രി വയലാര്‍ രവി, എം.പിമാരായ പി.സി ചാക്കോ, പി.ടി തോമസ്, എം.എല്‍.എമാരായ വി.ഡി സതീശന്‍, കെ. ബാബു, ഡൊമിനിക് പ്രസന്റേഷന്‍, മുന്‍ എം.പിമാരായ സുരേഷ് കുറുപ്പ്, സെബാസ്റ്റ്യന്‍ പോള്‍, മേയര്‍ ടോണി ചമ്മിണി, മുന്‍ സ്പീക്കര്‍ എ.സി ജോസ്, വീക്ഷണം മാനേജിംഗ് ഡയറക്ടര്‍ ബെന്നി ബഹനാന്‍, മാതൃഭൂമി ഡയറക്ടര്‍ അഡ്വ. വി. ഭാസ്‌കരമേനോന്‍, ശ്രീശങ്കര യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ തുടഹ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. കേന്ദ്ര മന്ത്രിമാരായ എ.കെ ആന്റണി, കെ.വി തോമസ്, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍, മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, വി.എം സുധീരന്‍, എം.വി ശ്രേയാംസ് കുമാര്‍ എം.എല്‍.എ, എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ അനുശോചനമറിയിച്ചു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: കേരള കൗമുതി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.പി വുശ്വനാഥന്‍ അന്തരിച്ചു. 40 വര്‍ഷം നീണ്ടുനിന്ന പ്രവര്‍ത്തന കാലത്ത് ഇംഗ്ലീഷിലെയും, മലയാളത്തിലെയും പ്രശസ്ത പത്രങ്ങളില്‍ സബ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, ന്യൂസ് ബ്യോറോ ചീഫ്, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ നിലകളില്‍ കഴിവു തെളിയിച്ചു. 
-°C 