| മാര്‍ വിതയത്തില്‍ കാലം ചെയ്തു |
കബറടക്കം പിന്നീട്കൊച്ചി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (84) കാലം ചെയ്തു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ ഉച്ചയ്ക്ക് 12ന് അതിരൂപതാ ആസ്ഥാനത്തെ ചാപ്പലില്‍ കുര്‍ബാന ചൊല്ലുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ലിസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദ്യോഗംമൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. റോമില്‍ സിനഡിനുപോയ സീറോ മലബാര്‍ സഭ ബിഷപ്പുമാര്‍ തിരിച്ചെത്തുന്ന ഏപ്രില്‍ പത്തിനുശേഷമായിരിക്കും സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയില്‍ കബറടക്കം നടത്തുക. ഭൗതികശരീരം ലിസി ആശുപത്രിയില്‍ പൊതുദര്‍ശനത്തിനുശേഷം എംബാം ചെയ്ത് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലേക്ക് മാറ്റി. ഫാ. ബോസ്‌കോ പുത്തൂരിന് സീറോ മലബാര്‍ സഭാ അഡ്മിനിസ്‌ട്രേറ്ററുടെ താല്‍ക്കാലിക ചുമതല നല്‍കുമെന്ന് സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികശരീരത്തില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, പി.ടി.തോമസ് എം.പി., പി.ജെ. ജോയി, ജോണി നെല്ലുര്‍, ജെയ്‌സണ്‍ ജോസഫ്, കെ.ടി.ബെന്നി, അഡ്വ. അബ്ദുള്‍ മുത്തലിബ്, എം.ടി.ജയന്‍, തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, കെ.ബാബു, ഡൊമനിക് പ്രസന്റേഷന്‍, അജയ് തറയില്‍ കെ.പി.ധനപാലന്‍ എം.പി., ഷാനിമോള്‍ ഉസ്മാന്‍, ലാലിജോഫിന്‍, ലിനോ ജേക്കബ്, പ്രകാശ് കാരാട്ട്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, മന്ത്രി എസ്. ശര്‍മ്മ തുടങ്ങിയവര്‍ ലിസി ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.കേരളത്തിലെ മൂന്നാമത്തെ കര്‍ദ്ദിനാള്‍ ആയിരുന്നു മാര്‍ വര്‍ക്കി വിതയത്തില്‍. 2001 ജനവരി 21നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിച്ചത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍മാരുടെ സംഘത്തില്‍ മാര്‍ വര്‍ക്കി വിതയത്തിലും ഉള്‍പ്പെട്ടിരുന്നു. ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കബറടക്കം പിന്നീട്
-°C 