ദേശീയം
ബത്തേരി-ബാംഗ്ലൂര്‍ രാത്രികാല ഗതാഗത നിരോധനം ഹൈക്കോടതി ശരിവെച്ചു

Imageകല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി-ബാംഗ്ലൂര്‍ റൂട്ടില്‍ നിലവിലുള്ള രാത്രികാല ഗതാഗത നിരോധനം തുടരാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. വന്യമൃഗങ്ങളുടെ സംരക്ഷണം മുന്‍നിര്‍ത്തി ജസ്റ്റിസ്‌ വി ഗോപാലഗൗഡയും പാട്ടീലും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്‌ നിരോധനം ശരിവെച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
ഏറെ ആശ്വാസമായി: സോണിയാ ഗാന്ധി

Imageന്യൂഡല്‍ഹി: 'ഏറെ ആശ്വാസമായി... വളരെ സന്തോഷത്തിലാണ്‌ ഞാന്‍'-വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ പാസായതിന്‌ തൊട്ടുപിന്നാലെ എന്‍.ഡി.ടി.വിയോട്‌ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചത്‌ ഇങ്ങനെ.

തുടര്‍ന്നു വായിക്കുക...
 
ചരിത്ര വിജയം; രാജ്യസഭയില്‍ വനിതാ ബില്‍ പാസായി (186-1)

Imageബി.എസ്‌ ഷിജു
ന്യൂഡല്‍ഹി:
ഒന്നര ദശകത്തിന്റെ കാത്തിരിപ്പിനൊടുവില്‍ രാജ്യചരിത്രത്തില്‍ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്‌ വനിതാ സംവരണ ബില്ലിന്‌ രാജ്യസഭ അംഗീകാരം നല്‍കി.
ചില അംഗങ്ങള്‍ ആദ്യന്തം പ്രതിഷേധവുമായി നിലനിന്നുവെങ്കിലും യു.പി.എ സര്‍ക്കാരിന്റെ

തുടര്‍ന്നു വായിക്കുക...
 
സോണിയാ ഗാന്ധി ഏറ്റവും മികച്ച വനിതാ നേതാവ്‌

Imageകൊച്ചി: വനിതാ ദിന ത്തോടനുബന്ധിച്ച്‌ ഭാരത്‌ മാ ട്രിമണിയുടെ ആഭി മുഖ്യത്തില്‍ നടത്തിയ ഓണ്‍ ലൈന്‍ വോട്ടെടുപ്പില്‍ സോ ണിയാ ഗാന്ധി ഏറ്റവും മികച്ച വനി തയായി തെര ഞ്ഞെടുക്കപ്പെട്ടു. ആദ്യവിഭാഗത്തില്‍ 30 ശത മാനം വോട്ട്‌ നേടി സോണിയാ ഗാന്ധി മുമ്പി ലെത്തു കയായിരുന്നു.

തുടര്‍ന്നു വായിക്കുക...
 
ശങ്കരനാരായണന്‌ എതിരെ ശിവസേന

Imageമുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണനെതിരേ വിദ്വേഷ പരാമര്‍ശവുമായി ശിവസേന തലവന്‍ ബാല്‍താക്കറെ. മുംബൈയില്‍ ആര്‍ക്കും ജീവിക്കാമെന്ന്‌ ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടതാണ്‌ ശിവസേന തലവനെ ചൊടിപ്പിച്ചിരിക്കുന്നത്‌. ഒരു ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ്‌ ശങ്കരനാരായണന്‍ മുംബൈ വിഷയത്തെക്കുറിച്ച്‌ പരമാര്‍ശിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക്‌ ഉയര്‍ത്തുകയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ പ്രധാനമന്ത്രി

Imageന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളെ സാമൂഹികമായും രാഷ്ട്രീയമായും മുഖ്യധാരയിലേയ്ക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരാനാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. ഈ ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യപടിയായാണ്‌ വനിതാ സംവരണ ബില്‍.

തുടര്‍ന്നു വായിക്കുക...
 
പ്രസവവേദന മൂലം കിണറില്‍ ചാടിയ യുവതിയും കുഞ്ഞും മരിച്ചു

Imageഅമരാവതി: പ്രസവവേദന സഹിക്കാന്‍ കഴിയാതെ കിണറ്റില്‍ച്ചാടിയ ഗര്‍ഭിണിയും പിറന്ന കുഞ്ഞും മരിച്ചു. മഹാരാഷ്ട്രയിലെ അമരാവതിയ്ക്കടുത്ത്‌ സെന്തുര്‍ജന ഘട്ട്‌ പട്ടണത്തിലാണ്‌ സംഭവം. തോട്ടം ജോലിനോക്കാരനായ രാജു കുമാര്‍ എന്നയാളിന്റെ ഭാര്യ സാവിത്രിയാണു

തുടര്‍ന്നു വായിക്കുക...
 
പശ്ചിമബംഗാളില്‍ സ്കൂള്‍ അദ്ധ്യാപികയെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കി

Imageകൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്കൂള്‍ അദ്ധ്യാപികയെ തട്ടികൊണ്ടുപോയി ബന്ദിയാക്കി. കൊല്‍ക്കത്തയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള സരുലിയ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍

തുടര്‍ന്നു വായിക്കുക...
 
സര്‍ക്കാര്‍ സര്‍വീസില്‍ ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ദ്ധിച്ചു: പ്രധാനമന്ത്രി

Imageന്യൂഡല്‍ഹി: യു. പി. എ. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായി സര്‍ക്കാര്‍ സര്‍വീസില്‍ ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ അറിയിച്ചു. രാഷ്ടപ്രതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക്‌ മറുപടി പറഞ്ഞു കൊണ്ട്‌ പാര്‍ലമെന്റിന്റെ ഇരു സഭയിലും പ്രധാനമന്ത്രി ഇന്നലെ പ്രസംഗിച്ചു.

തുടര്‍ന്നു വായിക്കുക...
 
ഉത്തര്‍ പ്രദേശില്‍ ക്ഷേത്രവളപ്പിലെ തിരക്കില്‍ 65 പേര്‍ കൊല്ലപ്പെട്ടു

Imageന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്ഷേത്രവളപ്പിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ 65 പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലധികം പേര്‍ക്ക്‌ പരിക്കേറ്റു. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്‌. ഉത്തര്‍പ്രദേശില്‍ പ്രതാപ്ഗഡ്‌ ജില്ലയിലെ കുണ്ഡ പട്ടണത്തിനടുത്തുള്ള രാം ജാനകി ക്ഷേത്രത്തില്‍ ഇന്നലെയാണ്‌ അപകടമുണ്ടായത്‌.

തുടര്‍ന്നു വായിക്കുക...
 
നടപ്പുവര്‍ഷത്തില്‍ വനിതാ ബില്ലിനായിരിയ്ക്കും പ്രാധാന്യമെന്ന്‌ സോണിയ ഗാന്ധി

Imageന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച്‌ എട്ടിന്‌ വനിതാ സംവരണ ബില്‍ അവതരിപ്പിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി. നടപ്പു സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിനായിരിക്കും ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും

തുടര്‍ന്നു വായിക്കുക...
 
കരസേനയില്‍ നിന്ന്‌ ആദ്യമായി ഒരു വനിത കോര്‍ട്ട്‌ മാര്‍ഷലിന്‌ വിധേയയായി

Imageചണ്ഡീഗഡ്‌: ഇന്ത്യന്‍ കരസേനയില്‍ നിന്ന്‌ ആദ്യമായി ഒരു വനിതാ ഓഫീസറെ കോര്‍ട്ട്‌ മാര്‍ഷലിന്‌ വിധേയയാക്കി. കൈക്കൂലി കേസുമായി ബന്ധപ്പെട്ട്‌ മേജര്‍ ഡിംബിളിനെയാണ്‌ സര്‍വീസില്‍ നിന്ന്‌ പുറത്താക്കിയത്‌.

തുടര്‍ന്നു വായിക്കുക...
 
പരിമിതിയ്ക്കുള്ളില്‍ നിന്നുള്ള മികച്ച ബജറ്റ്‌: സോണിയ ഗാന്ധി

Imageന്യൂഡല്‍ഹി: പരിമിതികള്‍ക്കുള്ളില്‍ നിന്നും മികച്ച പൊതുബജറ്റാണ്‌ കേന്ദ്രധനമന്ത്രി പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ചതെന്ന്‌ യുപിഎ അദ്ധ്യക്ഷ സോണിയഗാന്ധി. ഭക്ഷ്യവസ്തുക്കളുടെ വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റമാണ്‌ അടിയന്തരമായി പരിഹരിക്കേണ്ട വിഷയം.

തുടര്‍ന്നു വായിക്കുക...
 
നാവികസേനാ വിമാനം തകര്‍ന്ന്‌ മലയാളി പെയിലറ്റ്‌ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

Imageഹൈദരാബാദ്‌: വ്യോമാഭ്യാസത്തിനിടെ നാവികസേനാ വിമാനം തകര്‍ന്നുവീണ്‌ മലയാളിയുള്‍പ്പെടെ രണ്ട്‌ പെയിലറ്റുമാരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. പെയിലറ്റ്‌ ഉത്തര്‍പ്രദേശ്‌ സ്വദേശി കമാന്‍ഡര്‍ സുരേഷ്‌ മൗര്യ,

തുടര്‍ന്നു വായിക്കുക...
 
മാവോയിസ്റ്റ്‌ നേതാവ്‌ ബംഗാളില്‍ പിടിയില്‍

Imageകോല്‍ക്കത്ത: മാവോയിസ്റ്റ്‌ നേതാവ്‌ കിഷന്‍ജിയുടെ വലംകൈയ്യും സ്ഫോടക വസ്തു വിദഗ്ദനുമായ വെങ്കിടേശ്വര്‍ റെഡ്ഡിയെ(45) പശ്ചിമബംഗാള്‍ പോലീസ്‌ അറസ്റ്റുചെയ്തു. ഇയാള്‍ തെലുഗു ദീപക്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
ആഗോളമാന്ദ്യത്തില്‍ നിന്ന്‌ സാമ്പത്തിക രംഗം പൂര്‍ണ്ണമായി മോചിതമായാല്‍ ഉത്തേജന പാക്കേജ്‌ പിന്‍വലിക്കും

Imageന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ നിന്ന്‌ സാമ്പത്തികരംഗം പൂര്‍ണമായി മോചിതമായതിനു ശേഷമെ ഉത്തേജക നടപടികള്‍ പൂര്‍ണമായി പിന്‍വലിക്കുകയുളളുവെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി വ്യക്തമാക്കി.

തുടര്‍ന്നു വായിക്കുക...
 
സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന്‌ പുറപ്പെടും

Imageന്യൂഡല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനായി ഇന്ന്‌ പുറപ്പെടും. കുറ്റവാളികളെ കൈമാറുന്നതടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ സംബന്ധിച്ച്‌ ഇരു രാജ്യങ്ങളും ധാരണയാകുമെന്നാണ്‌ പ്രതീക്ഷ.

തുടര്‍ന്നു വായിക്കുക...
 
ഭാരതത്തിന്‌ എം എഫ്‌ ഹുസൈനെ നഷ്ടമായി

Imageദുബയ്‌: ഇന്ത്യയുടെ പിക്കാസോ എന്ന്‌ വാഴ്ത്തപ്പെട്ടിരുന്ന വിഖ്യാത ചിത്രകാരന്‍ എം എഫ്‌ ഹുസൈന്‍ മേലില്‍ ഇന്ത്യക്കാരനായിരിക്കില്ല. ഇന്ത്യയില്‍ നിന്ന്‌ പുറത്ത്‌ പോകേണ്ടിവന്ന ഹുസൈന്‍ ഖത്തര്‍ പൗരത്വം അംഗീകരിച്ചതോടെ ഇന്ത്യക്കാരനല്ലാതായി.

തുടര്‍ന്നു വായിക്കുക...
 
ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തില്‍ 50% വര്‍ദ്ധന

Imageന്യൂഡല്‍ഹി: പൊതു ബജറ്റില്‍ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനുള്ള പദ്ധതി വിഹിതത്തില്‍ 50 ശതമാനത്തോളം വര്‍ദ്ധന. നിലവിലുള്ള വിഹിതം 1,740 കോടി രൂപയാണ്‌. ഇത്‌ 2600 കോടി രൂപയായാണ്‌ വര്‍ദ്ധിപ്പിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
പ്രണബിന്റേത്‌ ശുഭ പ്രതീക്ഷയേകി വളര്‍ച്ചയിലേക്ക്‌ നയിക്കുന്ന ബജറ്റ്‌

Imageന്യൂഡല്‍ഹി: സര്‍വമേഖലകള്‍ക്കും തുല്യപ്രാധാന്യം നല്‍കി രാജ്യത്തിന്‌ ശുഭ പ്രതീക്ഷയേകുന്ന പൊതുബജറ്റ്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ചു. അസംഘടിത തൊഴിലാളികള്‍ക്കും ഗ്രാമീണമേഖലയ്ക്കും അടിസ്ഥാനസൗകര്യവികസനത്തിനും ഊന്നല്‍ നല്‍കുന്ന

തുടര്‍ന്നു വായിക്കുക...
 
പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

Imageന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന്‌ 2.75 രൂപയും ഡീസലിന്‌ 2.60 രൂപയും വിലവര്‍ധിച്ചു.

തുടര്‍ന്നു വായിക്കുക...
 
അര്‍ഹിച്ചതിലുമധികം കേരളത്തിന്‌

Imageബി.എസ്‌.ഷിജു
ന്യൂഡല്‍ഹി:
കേരളത്തിനുള്ള കേന്ദ്രനികുതി വിഹിതത്തില്‍ 330.38 കോടിയുടെ വര്‍ദ്ധന. 12-ാ‍ം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അര്‍ഹമായതിലും അധികമാണിത്‌. ഇതിനു പുറമേ

തുടര്‍ന്നു വായിക്കുക...
 
സമഗ്രം, സന്തുലിതം

Imageസര്‍വ മേഖലകള്‍ക്കും കരുതലും കരുത്തുമേകുന്നതാണ്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ച കേന്ദ്ര ബജറ്റ്‌

സവിശേഷ വകയിരുത്തലുകള്‍ (കോടിയില്‍)

* ‍അടിസ്ഥാന സൗകര്യ വികസനത്തിന്‌ 1,73,552

* പ്രതിരോധ മേഖലക്ക്‌ 1,47,344 

തുടര്‍ന്നു വായിക്കുക...
 
സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്‌ ലോക്സഭയില്‍ അവതരിപ്പിച്ചു

Imageന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 7.2 ശതമാനമാണെന്ന്‌ വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്‌ ധനമന്ത്രി പ്രണബ്‌ കുമാര്‍ മുഖര്‍ജി ലോക്സഭയില്‍വച്ചു.

തുടര്‍ന്നു വായിക്കുക...
 
എം.എഫ്‌ ഹുസൈന്‌ ഖത്തര്‍ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്‌

Imageന്യൂഡല്‍ഹി: വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ എം.എഫ്‌.ഹുസൈന്‌ ഖത്തര്‍ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്‌. ദ്‌ ഹിന്ദു പത്രത്തിന്‌ നല്‍കിയ രേഖാചിത്രത്തിനൊപ്പം എഴുതി നല്‍കിയ കുറിപ്പിലാണ്‌ ഇത്‌ ഹുസൈന്‍ വെളിപ്പെടുത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
റെയില്‍ ബജറ്റ്‌: മലബാറിലൂടെ അഞ്ച്‌ പുതിയ തീവണ്ടികള്‍

Image* കോഴിക്കോട്‌-മലപ്പുറം-അങ്ങാടിപ്പുറം പാത സര്‍വേ
* തലശേരി-മൈസൂര്‍ പാതയ്ക്കായി സര്‍വേ
* ഷൊര്‍ണ്ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണത്തിന്‌ 68 കോടി
കോഴിക്കോട്‌:
കേന്ദ്ര റെയില്‍വേ ബജറ്റില്‍ മലബാറിന്‍്‌ പുതിയ അഞ്ച്‌ തീവണ്ടികള്‍ കൂടി. കേരളത്തിന്‌ അനുവദിച്ച എട്ടെണ്ണത്തില്‍ നാലെണ്ണം കിട്ടുന്നതും കഞ്ചിക്കോട്‌ വാഗണ്‍ ഫാക്ടറിക്ക്‌ അന്തിമ അനുമതിയും മലബാറിലെ യാത്രക്കാരുടെ ആഹ്ലാദം പതിന്മടങ്ങാക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
കേരളത്തിന്‌ കൈനിറയെ ലഭിച്ചതില്‍ ആഹ്ലാദവുമായി മന്ത്രി ഇ അഹമ്മദ്‌

Imageന്യൂഡല്‍ഹി: പുതിയ റെയില്‍വെ ബജറ്റില്‍ കേരളത്തിന്‌ ഗുണകരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ താന്‍ മാത്രമല്ല, ജനങ്ങളും സന്തോഷിക്കുകയാണെന്ന്‌ കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ. അഹമ്മദ്‌ പറഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
യാത്ര, ചരക്കു കൂലിയില്‍ വര്‍ധനയില്ല

Imageന്യൂഡല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ്ണ റയില്‍വേ ബജറ്റ്‌ ജനപ്രിയം. യാത്രാക്കൂലിയിലും, ചരക്കുകൂലിയിലും വര്‍ദ്ധനവില്ലാതെ ജനങ്ങളോടുള്ള മമത തെളിയിച്ചുകൊണ്ട്‌ റയില്‍വേമന്ത്രി മമതാ ബാനര്‍ജി മാജിക്‌ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.

തുടര്‍ന്നു വായിക്കുക...
 
ഇതിനപ്പുറം ഇല്ല

Imageസച്ചിന്‍ 200 നോട്ടൗട്ട്‌; ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍; മറികടന്നത്‌ കോവെന്‍ട്രിയേയും അന്‍വറിനെയും

ഗ്വാളിയോര്‍: അവിസ്മരണീയം, അനിര്‍വചനീയം, ഒന്നും അതിശയോക്തിയാവില്ല.

തുടര്‍ന്നു വായിക്കുക...
 
പാളങ്ങളിലെ പ്രതീക്ഷകള്‍ക്ക്‌ കുതിപ്പ്‌ നേടുന്ന കേരളം

Imageനിരക്ക്‌ വര്‍ധനയില്ല

* ആയിരം കിലോമീറ്റര്‍ പുതിയ പാത
* ചരക്ക്‌ ഗതാഗതത്തിന്‌ പ്രത്യേക പാത
* അഞ്ചുവര്‍ഷത്തിനകം എല്ലാ ലെവല്‍ ക്രോസിലും കാവല്‍
* ട്രെയിനുകളില്‍ കൂടുതല്‍ സുരക്ഷ

തുടര്‍ന്നു വായിക്കുക...
 
ബാംഗ്ലൂരില്‍ കെട്ടിടത്തിന്‌ തീപിടിച്ച്‌ 9 മരണം

Imageബാംഗളൂര്‍: ബാംഗളൂരിലെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരില്‍ നിരവധിപേരുടെ നില ഗുരുതരമാണ്‌. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബാംഗ്ലൂരിലെ ഓള്‍ഡ്‌ ഏയര്‍പോര്‍ട്ട്‌ റോഡിലെ

തുടര്‍ന്നു വായിക്കുക...
 
വിലക്കയറ്റത്തെപ്പറ്റി സഭയില്‍ ചര്‍ച്ചയാകാം: കേന്ദ്ര സര്‍ക്കാര്‍

Imageന്യൂഡല്‍ഹി: വിലക്കയറ്റമടക്കം ഏതുവിഷയവും സഭയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍. അതേസമയം, ഈ വിഷയത്തില്‍ അടിയന്തരപ്രമേയം അനുവദിക്കാന്‍ കഴിയില്ലെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍ കുമാര്‍ ബെന്‍സല്‍ അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
റെയില്‍വേ ബജറ്റ്‌ ഇന്നവതരിപ്പിക്കും

Imageന്യൂഡല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാരിന്റെ രണ്ടാം റെയില്‍വേ ബജറ്റ്‌ ഇന്ന്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിരക്കു വര്‍ദ്ധനവില്ലാത്ത ജനപ്രിയ ബജറ്റാകും മന്ത്രി മമതാ ബാനര്‍ജി അവതരിപ്പിക്കുന്നതെന്നാണ്‌ സൂചന.

തുടര്‍ന്നു വായിക്കുക...
 
പ്രണയപരാജയം; പ്രതിദിനം 10 ആത്മഹത്യകളെന്ന്‌ റിപ്പോര്‍ട്ട്‌

Imageദില്ലി: ഇന്ത്യയില്‍ ആത്മഹത്യയ്ക്ക്‌ കാരണമാകുന്ന വിഭാഗങ്ങളില്‍ പ്രണയ പരാജയം മുന്നിലെന്ന്‌ റിപ്പോര്‍ട്ട്‌. ദേശീയ ക്രൈം  റെക്കോര്‍ഡ്സ്‌ ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന്‌ രാഷ്ട്രപതി

Imageന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും പൊതുവിപണിയില്‍ ആവശ്യത്തിന്‌ അരിയും ഗോതമ്പും എത്തിക്കുമെന്നും രാഷ്ട്രപതി പ്രതിഭാപാട്ടീല്‍.

തുടര്‍ന്നു വായിക്കുക...
 
പൂനെ: ചികില്‍സയിലിരുന്ന രണ്ട്‌ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സ്ഫോടനത്തിലെ മരണസംഖ്യ 15

Imageപൂനെ: പൂനെ ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ചികില്‍സയിലായിരുന്ന രണ്ട്‌ വിദ്യാര്‍ത്ഥികള്‍ കൂടി മരണത്തിന്‌ കീഴടങ്ങിയതോടെ പൂനെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 15 ആയി.

തുടര്‍ന്നു വായിക്കുക...
 
ബുദ്ധദേബ്‌ സര്‍ക്കാരിനെതിരേ മാധ്യമങ്ങള്‍ക്ക്‌ മുന്നിലെത്തിയ ഉദ്യോഗസ്ഥന്‌ സസ്പെന്‍ഷന്‍

Imageകൊല്‍ക്കത്ത: മാവോയിസ്റ്റ്‌ ആക്രമണത്തില്‍ 23 അര്‍ദ്ധ സൈനീകര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ ബുദ്ധദേബ്‌ സര്‍ക്കാരിനെതിരേ ആരോപണമുന്നയിച്ച ഉന്നത പോലിസ്‌ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സസ്പെന്‍ഡ്‌ ചെയ്തു.

തുടര്‍ന്നു വായിക്കുക...
 
ബീഹാറിലെ പെണ്‍കുട്ടികള്‍ 18 തികയും മുന്‍പേ വിവാഹിതരാകുന്നതായി പഠന റിപ്പോര്‍ട്ട്‌

Imageന്യൂഡല്‍ഹി: രാജ്യത്ത്‌ വിവാഹ പൂര്‍വ്വ ലൈംഗിക ജീവിതമാരംഭിക്കുന്ന യുവജനങ്ങളുടെ എണ്ണം നഗരത്തിലേതിനേക്കാള്‍ ഗ്രാമങ്ങളില്‍ വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്‌.

തുടര്‍ന്നു വായിക്കുക...
 
ജനതാദള്‍-യു നേതാവ്‌ ബാര്‍ നര്‍ത്തകികള്‍ക്കൊപ്പം നൃത്തം വച്ചത്‌ വിവാദത്തില്‍

Imageന്യൂഡല്‍ഹി: ബീഹാറിലെ ജനതാ ദള്‍ യുണൈറ്റഡ്‌ എം.എല്‍.എ. ബാര്‍ നര്‍ത്തകികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനും പാര്‍ട്ടിക്കും തലവേദനയായെന്ന്‌ റിപ്പോര്‍ട്ട്‌.

തുടര്‍ന്നു വായിക്കുക...
 
കെഎസ്‌ഇബിയ്ക്ക്‌ 288 കോടിയുടെ കേന്ദ്രസഹായം

Imageവൈദ്യുതി ഉപഭോക്താക്കള്‍ക്ക്‌ ഇന്റര്‍നെറ്റിലൂടെ സേവനം തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‌ കേന്ദ്രത്തിന്റെ കൈത്താങ്ങ്‌. സംസ്ഥാന വൈദ്യുതി സ്ഥാപനങ്ങളുടെ വിതരണ മേഖല ശക്തിപ്പെടുത്തുന്നതിനും

തുടര്‍ന്നു വായിക്കുക...
 
തെലുങ്കാന സമരം: സ്വയം തീ കൊളുത്തിയ വിദ്യാര്‍ത്ഥി മരിച്ചു

Imageഹൈദരാബാദ്‌: തെലുങ്കാന പ്രശ്നത്തില്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യയ്ക്ക്‌ ശ്രമിച്ച യുവാവ്‌ മരിച്ചു. എണ്‍പത്‌ ശതമാനം പൊള്ളലേറ്റ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തുടര്‍ന്നു വായിക്കുക...
 
പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനം ഇന്നുമുതല്‍

Imageബി.എസ്‌ ഷിജു
ന്യൂഡല്‍ഹി:
പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനം ഇന്ന്‌ തുടങ്ങും. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മൊത്തം 35 പ്രവൃത്തിദിനങ്ങളാകും ഉണ്ടാകുക.

തുടര്‍ന്നു വായിക്കുക...
 
വരദരാജന്റെ ആത്മഹത്യ: പാര്‍ട്ടി വിഷമവൃത്തത്തില്‍

Imageതമിഴ്‌നാട്‌ സി.പി.എം ശിക്ഷാനടപടിക്ക്‌ വിധേയനാക്കിയ നേതാവിന്റെ ജഡം അഴുകിയ നിലയില്‍ തടാകക്കരയില്‍

മുത്തു കുമരന്‍
ചെന്നൈ:
സി.പി.എം മുന്‍ കേന്ദ്രകമ്മിറ്റിയംഗവും തമിഴ്‌നാട്ടിലെ മുതിര്‍ന്ന നേതാവുമായ

തുടര്‍ന്നു വായിക്കുക...
 
ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെ കാണാനില്ലെന്ന്‌ പരാതി

Imageന്യൂഡല്‍ഹി: മുന്‍ പ്രതിരോധമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെ കാണാനില്ലെന്ന്‌ പരാതി. അല്‍ഷൈമേഴ്സ്‌ രോഗബാധിതനായ അദ്ദേഹത്തെ ഭാര്യയും മകനും ചേര്‍ന്ന്‌ നിര്‍ബന്ധിച്ച്‌ അജ്ഞാതകേന്ദ്രത്തിലേയ്ക്ക്‌

തുടര്‍ന്നു വായിക്കുക...
 
തെലുങ്കാനാ പ്രശ്നം: വിദ്യാര്‍ത്ഥി സ്വയം തീകൊളുത്തി

Imageഹെദരാബാദ്‌: തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെ വിദ്യാര്‍ത്ഥി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക്‌ ശ്രമിച്ചു.

തുടര്‍ന്നു വായിക്കുക...
 
തമിഴ്‌നാട്‌ ഉടക്കുന്നു

Imageമുല്ലപ്പെരിയാര്‍ സമിതിയിലേക്ക്‌ പ്രതിനിധിയെ അയയ്ക്കില്ല

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച്‌ കേരളവും തമിഴ്‌നാടുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചതില്‍ തമിഴ്‌നാടിന്‌ പ്രതിഷേധം.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള പാക്‌ പ്രദേശത്ത്‌ 42 ഭീകര ക്യാംപുകള്‍: എ കെ ആന്റണി

Imageപനാജി: പാകിസ്ഥാനില്‍ സജീവമായി പ്രവര്‍ത്തക്കുന്ന തീവ്രവാദി ക്യാംപുകള്‍ ഇന്ത്യയെ സംബന്ധിച്ച്‌ പ്രധാന പ്രശ്നംതന്നെയാണെന്ന്‌ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയോട്‌ അടുത്തുള്ള പാക്‌ പ്രദേശങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന

തുടര്‍ന്നു വായിക്കുക...
 
പൊലീസ്‌ സംവിധാനത്തിന്റെ പരിഷ്കാരത്തിന്‌ ബില്‍ അവതരിപ്പിക്കും: മൊയ്‌ലി

Imageന്യൂഡല്‍ഹി: നീതിന്യായ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്ന ബില്‍ വരുന്ന പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന്‌ കേന്ദ്ര നിയമമന്ത്രി എം.വീരപ്പ മൊയ്‌ലി.

തുടര്‍ന്നു വായിക്കുക...
 
മുംബൈ ഭീകരാക്രമണം മുഖ്യ ചര്‍ച്ചാ വിഷയംതന്നെയെന്ന്‌ ചിദംബരം

Imageന്യൂഡല്‍ഹി: ഇന്തോ-പാക്‌ സെക്രട്ടറി തല ചര്‍ച്ചയില്‍ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണവും മുഖ്യചര്‍ച്ചാ വിഷയമാകുമെന്ന്‌ ആഭ്യന്തരമന്ത്രി പി.ചിദംബരം.

തുടര്‍ന്നു വായിക്കുക...
 
ഉസ്മാനിയ സര്‍വകലാശാലയില്‍ സൈന്യം തുടരണം: സുപ്രീം കോടതി

Imageന്യൂഡല്‍ഹി: തെലങ്കാന പ്രക്ഷോഭത്തിന്റെ കേന്ദ്രവേദിയായ ഉസ്മാനിയ സര്‍വകലാശാലയില്‍ അര്‍ധസൈനിക വിഭാഗം തുടരണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ആന്ധ്രപ്രദേശ്‌ ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ്‌ സുപ്രീംകോടതി നിര്‍ദ്ദേശം.

തുടര്‍ന്നു വായിക്കുക...
 
ബീഹാറില്‍ മാവോയിസ്റ്റ്‌ ആക്രമണം; പത്തോളം പേരെ കൊലപ്പെടുത്തി

Imageപട്ന: ബിഹാറില്‍ മാവോയിസ്റ്റ്‌ ആക്രമണത്തില്‍ പത്ത്‌ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ബീഹാറിലെ ജമുയി ജില്ലയിലെ പുല്‍വാരിയയിലാണ്‌ സംഭവം നടന്നത്‌.

തുടര്‍ന്നു വായിക്കുക...
 
നടുറോഡില്‍ ദളിത്‌ സ്ത്രീയെ മര്‍ദ്ദിച്ച പോലീസ്‌ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ്‌ ചെയ്തു

Imageലക്നൗ: നടുറോഡില്‍ ദളിദ്‌ സ്ത്രീയെ മര്‍ദ്ദിച്ച പോലീസ്‌ ഇന്‍സ്പെക്ടര്‍ക്ക്‌ സസ്പെന്‍ഷന്‍. കൊലക്കേസില്‍ പ്രതിയെന്നു സംശയിക്കുന്ന യുവതിയെ വനിതാ പൊലീസ്‌ നോക്കിനില്‍ക്കെയാണു മര്‍ദിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
മുല്ലപെരിയാര്‍; മുന്‍ ചീഫ്‌ ജസ്റ്റിസ്‌ എ.എസ്‌. ആനന്ദ്‌ സമിതി അദ്ധ്യക്ഷന്‍

Imageന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച തര്‍ക്കപരിഹാരത്തിനായി രൂപീകരിച്ച അഞ്ചംഗ ഉന്നതാധികാരസമിതി അദ്ധ്യക്ഷനായി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ എ.എസ്‌. ആനന്ദിനെ സുപ്രീംകോടതി നിയോഗിച്ചു.

തുടര്‍ന്നു വായിക്കുക...
 
കായിക താരങ്ങള്‍ക്ക്‌ പൂര്‍ണ സുരക്ഷ

Imageജമ്മു: ഹോക്കി ലോകകപ്പ്‌, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്ന കായിക താരങ്ങള്‍ക്ക്‌ മതിയായ സുരക്ഷ പ്രധാനം ചെയ്യുമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം വ്യക്തമാക്കി.

തുടര്‍ന്നു വായിക്കുക...
 
രണ്ടുമാസത്തിനുള്ളില്‍ പണപ്പെരുപ്പ നിരക്ക്‌ കുറയും: പ്രണാബ്‌ മുഖര്‍ജി

Imageന്യൂഡല്‍ഹി: അടുത്ത രണ്ടുമാസത്തിനുള്ളില്‍ രാജ്യത്ത്‌ പണപ്പെരുപ്പ നിരക്ക്‌ കുറയുമെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി അഭിപ്രായപ്പെട്ടു. ഉയരുന്ന പണപ്പെരുപ്പ നിരക്ക്‌ അതീവ ശ്രദ്ധ അര്‍ഹിക്കുന്ന കാര്യമാണെന്നും പണപ്പെരുപ്പം നേരിടാന്‍ കൈകൊണ്ട നടപടികള്‍ ഫലം കാണാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നു വായിക്കുക...
 
എച്ച്‌ എം ടി യൂണിറ്റ്‌ അടച്ചുപൂട്ടില്ലെന്ന്‌ ദേശ്മുഖ്‌

Imageന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്‌.എം.ടിയുടെ ഒരു യുണിറ്റും അടച്ചുപൂട്ടില്ലെന്ന്‌ കേന്ദ്രമന്ത്രി വിലാസ്‌ റാവു ദേശ്മുഖ്‌. എച്ച്‌.എം.ടി തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക്‌ ശേഷമാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. വേതന വര്‍ദ്ധനവ്‌ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌

തുടര്‍ന്നു വായിക്കുക...
 
മുല്ലപ്പെരിയാര്‍ കേസ്‌ പ്രത്യേക സമിതിക്ക്‌

Imageന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട തര്‍ക്കവിഷയങ്ങള്‍ പ്രത്യേക സമിതിക്ക്‌ വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായുള്ളതായിരിക്കും സമിതി. മുല്ലപ്പെരിയാര്‍ കേസ്‌ ട്രിബ്യൂണലിന്‌ വിടുന്നതിനെ തമിഴ്‌നാട്‌ എതിര്‍ത്ത സാഹചര്യത്തിലാണ്‌ കേസ്‌ പ്രത്യേക സമിതിക്ക്‌ വിടാന്‍ ഭരണഘടനാബഞ്ച്‌ തീരുമാനിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
കേസുകള്‍ സി ബി ഐയ്ക്ക്‌ വിടാന്‍ സര്‍ക്കാര്‍ അനുമതി വേണ്ടെന്ന്‌ സുപ്രീം കോടതി

Imageതൃണമൂല്‍ കോണ്‍ഗ്രസുകാരെ കൊന്ന കേസ്‌ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ സി.ബി.ഐയെ ഏല്‍പ്പിച്ച ഹൈക്കോടതി നടപടിക്കെതിരായ ഹര്‍ജി തള്ളിക്കളഞ്ഞു

തുടര്‍ന്നു വായിക്കുക...
 
അഭിമാന നേട്ടം; ആളില്ലാ അന്തര്‍വാഹിനി ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Imageബാംഗ്ലൂര്‍: ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത ആളില്ലാ അന്തര്‍വാഹിനി വിജയകരമായി പരീക്ഷിച്ചു. പശ്ചിമബംഗാളിലെ ദുര്‍ഗാപുരില്‍ നിന്നും രഹസ്യമായികൊണ്ടുവന്ന ഓട്ടോണമസ്‌ അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍-150 (എ.യു.വി.) ഇടുക്കി ഡാമിന്റെ റിസര്‍വോയറിലാണ്‌ പരീക്ഷിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
അസ്മി വധം; മൂന്ന്‌ പേര്‍ അറസ്റ്റില്‍

Imageമുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ കൂട്ടുപ്രതി ഫഹീം അന്‍സാരിയുടെ അഭിഭാഷകന്‍ ഷാഹിദ്‌ അസ്മിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ പേര്‍ പോലീസ്‌ പിടിയിലായി.

തുടര്‍ന്നു വായിക്കുക...
 
ഓസീസ്‌ താരങ്ങള്‍ക്കെതിരായ നിലപാടില്‍ നിന്ന്‌ ശിവസേന പിന്മാറി

Imageമുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങളെ മുംബൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ നിന്ന്‌ ശിവസേന പിന്മാറി.

തുടര്‍ന്നു വായിക്കുക...
 
പൂനെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി

Imageപൂനെ: പൂനെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പൂനെ ജഹാംഗീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എഞ്ചിനിയറിങ്‌ വിദ്യാര്‍ഥി ആദിത്യ ജയ്‌ പ്രകാശ്‌ മേത്തയാണ്‌ ഒടുവില്‍ മരിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
രാജ്യമാകെ പൊതു സിലബസ്‌ നടപ്പാക്കും

Imageന്യൂഡല്‍ഹി: പ്ലസ്ടു ക്ലാസുകളില്‍ സയന്‍സ്‌, മാത്തമാറ്റിക്സ്‌ വിഷയങ്ങള്‍ക്ക്‌ രാജ്യമാകെ പൊതു സിലബസ്‌ നടപ്പാക്കാനുള്ള നിര്‍ദ്ദേശത്തിന്‌ അംഗീകാരം.

തുടര്‍ന്നു വായിക്കുക...
 
റെയില്‍വെയുടെ ഭൂമിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന്‌ ധാരണ

Imageന്യൂഡല്‍ഹി: റെയില്‍വെയുടെ ഭൂമിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന്‌ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയവും റെയില്‍വേയും ധാരണാ പത്രം ഒപ്പു വെച്ചു.

തുടര്‍ന്നു വായിക്കുക...
 
അനധികൃത ആരാധനാലയങ്ങളുടെ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ സുപ്രിംകോടതി

Imageന്യൂഡല്‍ഹി: പൊതു സ്ഥലങ്ങളില്‍ അനധികൃതമായി നിര്‍മ്മിച്ച ആരാധനാലയങ്ങളുടെയും കെട്ടിടങ്ങളുടെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയും നിലപാടും സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

തുടര്‍ന്നു വായിക്കുക...
 
മുല്ലപ്പെരിയാറില്‍ ശിരുവാണി മാതൃകയില്‍ പുതിയ ഡാം ആകാമെന്ന്‌ കേരളം

Imageന്യൂഡല്‍ഹി: ശിരുവാണി മാതൃകയില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആകാമെന്ന്‌ കേരളം സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‌ മുമ്പാകെ അറിയിച്ചു. ശിരുവാണി മാതൃകയില്‍ നിര്‍മ്മിക്കുന്ന ഡാമിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും കേരളത്തിനുതന്നെ നല്‍കണം.

തുടര്‍ന്നു വായിക്കുക...
 
തെലുങ്കാന സംയുക്ത സമര സമിതിയില്‍ ഭിന്നത രൂക്ഷം

Imageഹൈദരാബാദ്‌: പ്രത്യേത തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രൂപം കൊണ്ട സംയുക്ത സമരസമിതിയില്‍ ഭിന്നത രൂക്ഷമായി. പ്രശനത്തെ കുറിച്ച്‌ പഠിച്ച്‌ തീരുമാനത്തിലെത്താന്‍ രൂപീകരിച്ച ശ്രീകൃഷ്ണ കമ്മിറ്റി നിര്‍ദേശിക്കപ്പെടുന്ന വ്യവസ്ഥകള്‍ക്കെതിരെയുളള സമരപരിപാടികളില്‍ നിന്ന്‌ പിന്‍മാറാന്‍

തുടര്‍ന്നു വായിക്കുക...
 
ഡല്‍ഹിയില്‍ നിയമവിരുദ്ധ നിരീക്ഷണം നടത്തിയ ബ്രിട്ടീഷ്‌ പൗരന്‍മാര്‍ പിടിയില്‍

Imageന്യുഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ റാഡ്ഡിസണ്‍ ഹോട്ടിലില്‍ സംശയാസ്പദ സാഹചര്യത്തില്‍്‌ കാണപ്പെട്ട രണ്ട്‌ ബ്രിട്ടീഷ്‌ പൗരന്‍മാരെ പോലീസ്‌ പിടികൂടി. ഹോട്ടലിനടുത്തുള്ള ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തില്‍ വിമാനങ്ങള്‍ പറന്നുയരുന്നത്‌ അത്യാധുനീക

തുടര്‍ന്നു വായിക്കുക...
 
കിഷന്‍ജി പണ്ടേ ചോരക്കൊതിയന്‍, പക്ഷേ പേടിത്തൊണ്ടന്‍

Imageകൊല്‍ക്കത്ത: കണ്ണില്‍ ചോരയില്ല, കൈകളിലാണെങ്കില്‍ ചോരക്കൊതി പൂണ്ട തോക്കും. കിഷന്‍ജിയെക്കുറിച്ച്‌ പറയുമ്പോള്‍ ഈ നാട്ടുകാര്‍ക്ക്‌ ആദ്യം ഓര്‍മ വരുന്നത്‌ ഇങ്ങനെയൊക്കെയാണ്‌.

തുടര്‍ന്നു വായിക്കുക...
 
നക്സല്‍ ആക്രമണങ്ങളെ അപലപിക്കാന്‍ ബുദ്ധിജീവികള്‍ തയ്യാറാകണം: പി ചിദംബരം

Imageന്യൂഡല്‍ഹി: നക്സലുകള്‍ നടത്തുന്ന മനസാക്ഷിക്ക്‌ നിരക്കാത്ത അക്രമങ്ങളെ അപലപിക്കാന്‍ ബുദ്ധിജിവികള്‍ തയ്യറാകണമെന്ന്‌ ആഭ്യന്തര മന്ത്രി പി.ചിദംബരം. പശ്ചിമബംഗാള്‍ സര്‍ക്കാരിനെ ഭയപ്പെടുത്താനുള്ള മാവോയിസ്റ്റുകളുടെ നിഷ്ടൂര നടപടിയാണ്‌

തുടര്‍ന്നു വായിക്കുക...
 
മഅ്ദനിയെയും സൂഫിയയെയും ചോദ്യം ചെയ്യാന്‍ ബാംഗ്ലൂര്‍ പൊലീസിന്റെ നോട്ടീസ്‌

Imageകൊല്ലം: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയേയും ഭാര്യ സൂഫിയാ മഅ്ദനിയേയും ബാംഗ്ലൂര്‍ പോലീസ്‌ ചോദ്യം ചെയ്യും.

തുടര്‍ന്നു വായിക്കുക...
 
ബാംഗ്ലൂര്‍ സ്ഫോടനം: നസീറില്‍ നിന്ന്‌ സുപ്രധാന തെളിവുകള്‍; മഅ്ദനി കുരുക്കിലേക്ക്‌

Imageരൂപേഷ്‌ പണിക്കര്‍
ബാംഗ്ലൂര്‍:
തടിയന്റവിട നസീര്‍, സാബിര്‍ എന്നിവരില്‍ നിന്നും കര്‍ണാടക പൊലീസിന്‌ ലഭിച്ച ഇഴയടുപ്പമുള്ള തെളിവുകള്‍ ബാംഗ്ലൂര്‍ ബോംബ്‌ സ്ഫോടനക്കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മേല്‍ ഊരാക്കുരുക്കായി മാറിക്കൊണ്ടിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
ഓസ്ട്രേലിയന്‍ താരങ്ങളെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിയ്ക്കില്ലെന്ന്‌ ശിവസേന വീണ്ടും

Imageമുംബൈ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ താരങ്ങളെ ഇന്ത്യയില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന്‌ മുതിര്‍ന്ന ശിവസേന നേതാവ്‌ ബാല്‍താക്കറെ ആവര്‍ത്തിച്ചു. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ജനതയ്ക്കു നേരെയുള്ള അക്രമം അവസാനിപ്പിക്കും വരെ

തുടര്‍ന്നു വായിക്കുക...
 
പൂണെ സ്ഫോടനം; രണ്ട്‌ പേര്‍ പിടിയില്‍

Imageപൂണെ: രാജ്യത്തെ നടക്കിയ പൂണെ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പേരെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ്‌ കസ്റ്റഡിയിലെടുത്തു. പുണെയിലെ ജന്‍വാദി, കൂടല്‍വാദി മേഖലകളില്‍ നിന്നാണ്‌ ഇവരെ കസ്റ്റഡിയിലെടുത്തത്‌.

തുടര്‍ന്നു വായിക്കുക...
 
സൈനിക കോടതിയുടെ അധികാര പരിധിയില്‍ ഇടപെടാനാവില്ല: ഡല്‍ഹി ഹൈക്കോടതി

Imageന്യൂഡല്‍ഹി: സുഖ്ന ഭൂമി ഇടപാടില്‍ അന്വേക്ഷണം നേരിടുന്ന ലെഫ്‌.ജനറല്‍ പി.കെ.റാത്ത്‌ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഭൂമി ഇടപാട്‌ കേസില്‍ നിയമ നടപടികളില്‍ നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
ടോമിന്‍ തച്ചങ്കരിയെ വിചാരണചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി വേണ്ട:സുപ്രീം കോടതി

Imageന്യൂഡല്‍ഹി: പുന്നപ്രയിലെ കസ്റ്റഡി പീഢനവുമായി ബന്ധപ്പെട്ട്‌ ഐ.ജി ടോമിന്‍ തച്ചങ്കരിയെ വിചാരണചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന്‌ സുപ്രീം കോടതി. തച്ചങ്കരിക്ക്‌ എതിരായ വിചാരണാ നടപടികള്‍ തുടരാമെന്നും കോടതി ഉത്തരവിട്ടു.

തുടര്‍ന്നു വായിക്കുക...
 
പൂനെ സ്ഫോടനം: പ്രതികളെക്കുറിച്ച്‌ സൂചന നല്‍കുന്നവര്‍ക്ക്‌ ഒരു കോടി പ്രതിഫലം

Imageന്യൂഡല്‍ഹി: പുനെ സ്ഫോടനത്തില്‍ സ്ഫോടക വസ്ഥുക്കളടങ്ങിയ ബാഗ്‌ ജര്‍മ്മന്‍ ബേക്കറിയില്‍ സ്ഥാപിച്ചവരെക്കുറിച്ച്‌ കാര്യമായ സൂചന നല്‍കുന്നവര്‍ക്ക്‌ കേന്ദ്രം ഒരു കോടി രൂപയുടെ പ്രതിഫലം വാഗ്ദാനം ചെയ്തു. സ്ഫോടനത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച്‌ സൂചന

തുടര്‍ന്നു വായിക്കുക...
 
ഏതു വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ തയ്യാര്‍: എ കെ ആന്റണി

Imageന്യൂഡല്‍ഹി: രാഷ്ട്രത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായ ഏതു വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന്‌ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി. സാങ്കേതിക വിദ്യയുടെ ത്വരിതഗതിയിലുള്ള പുരോഗതിയില്‍ നിന്നുണ്ടായ സുരക്ഷാ ഭീഷണിയാണ്‌ ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
ബി.ജെ.പിയും ശിവസേനയും രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുന്നു: കോണ്‍ഗ്രസ്‌

Imageന്യൂഡല്‍ഹി: പൂനെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിയും ശിവസേനയും രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനാണ്‌ ശ്രമിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌. ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്‌ വേണ്ടത്‌. എന്നാല്‍ ശിവസേന സംസ്ഥാന സര്‍ക്കാരിനേയും ബി.ജെ.പി കേന്ദ്രസര്‍ക്കാരിനേയും കുറ്റപ്പെടുത്തുന്നു.

തുടര്‍ന്നു വായിക്കുക...
 
പൂനെയിലെ ഭീകരാക്രമണം ലഷ്കര്‍ പദ്ധതി ആസൂത്രകന്‍ ഹെഡ്ലി; നടപ്പാക്കിയത്‌ ഇന്ത്യന്‍ മുജാഹിദ്ദീന്‍

Imageപൂനെ: ശനിയാഴ്ച പൂനെയില്‍ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം തീവ്രവാദി സംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബയുടെ പദ്ധതി അതിന്റെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകര സംഘടന നടപ്പാക്കിയതാണെന്ന്‌ സൂചന.

തുടര്‍ന്നു വായിക്കുക...
 
ഇന്തോ-പാക്‌ ചര്‍ച്ച 25ന്‌ തന്നെ

Imageബി.എസ്‌ ഷിജു
ന്യൂഡല്‍ഹി:
25-ന്‌ നിശ്ചയിച്ചിട്ടുള്ള ഇന്തോ-പാക്‌ ചര്‍ച്ചകളില്‍ മാറ്റമുണ്ടാകില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ മുഖ്യവിഷയമായി ഉന്നയിക്കും. പൂനെ സ്ഫോടനം ചര്‍ച്ചകളില്‍ താത്ക്കാലികമായെങ്കിലും അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.

തുടര്‍ന്നു വായിക്കുക...
 
ബംഗാളില്‍ സൈനിക കേന്ദ്രത്തിനു നേരെ മാവോയിസ്റ്റ്‌ ആക്രമണത്തില്‍ 17 മരണം

Imageന്യുഡല്‍ഹി: പശ്ചിമ ബംഗാളില്‍ സൈനിക കേന്ദ്രത്തിന്‌ നേര്‍ക്ക്‌ സായുധ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 17 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു.പടിഞ്ഞാറന്‍ മിഡ്നാപൂര്‍ ജില്ലയിലെ സംയുക്ത സുരക്ഷാ സൈനിക കേന്ദ്രമാണ്‌ മാവോയിസ്റ്റുകള്‍ ആക്രമിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
പൂനെയില്‍ ഭീകരാക്രമണം

Imageബോംബ്‌ സ്ഫോടനത്തില്‍ മരിച്ചത്‌ എട്ടുപേര്‍; 33 പേര്‍ക്ക്‌ പരിക്ക്‌

* മരിച്ചവരില്‍ മൂന്ന്‌ വിദേശികളും
* സ്ഫോടനം നടന്നത്‌ ഡേവിഡ്‌ ഹെഡ്ലി താമസിച്ചതിന്‌ സമീപം
* യഹൂദ കേന്ദ്രവും തൊട്ടടുത്ത്‌
* സ്ഫോടനം ഉപേക്ഷിക്കപ്പെട്ട ബാഗ്‌ തുറക്കുന്നതിനിടെ

തുടര്‍ന്നു വായിക്കുക...
 
മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കെതിരെ പരിഹാസ ശരങ്ങളുമായി ശിവസേന വീണ്ടും

Imageമുബൈ: നടന്‍ ഷാരൂഖ്‌ ഖാന്റെ പുതിയ ചിത്രമായ മൈ നെയിം ഈസ്‌ ഖാന്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ യാതൊരു പ്രതിഷേധവും വിജയിയ്ക്കാതിരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കെതിരെ പരിഹാസ ശരങ്ങളുമായി വീണ്ടും ശിവസേന രംഗത്തെത്തി.

തുടര്‍ന്നു വായിക്കുക...
 
ശിവസേനാ നയങ്ങളോട്‌ യോജിപ്പില്ല: ഗഡ്കരി

Imageതിരുവനന്തപുരം: മുംബയില്‍ ശിവസേനയുടെ നയങ്ങളോട്‌ ബി.ജെ.പിക്ക്‌ യോജിപ്പില്ലെന്ന്‌ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ന്നു വായിക്കുക...
 
സേനയുടെ വെല്ലുവിളി പാളി; ഖാന്‍ ചിത്രം റിലീസ്‌ ചെയ്തു

Imageമുംബൈ: ശിവസേനയുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഷാരുഖ്‌ ഖാന്റെ പുതിയ ചിത്രമായ 'മൈ നെയിം ഈസ്‌ ഖാന്‍' മുബൈയിലെ 13 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ചിത്രം റിലീസ്‌ ചെയ്യുന്ന കേന്ദ്രങ്ങള്‍ ഉപരോധിക്കുമെന്ന ശിവസേനയുടെ ഭീക്ഷണിയെ തുടര്‍ന്ന്‌ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്നു വായിക്കുക...
 
മത്സ്യമേഖലയ്ക്ക്‌ 22.43 കോടിയുടെ കേന്ദ്രസഹായം

Imageന്യൂഡല്‍ഹി: നാഷണല്‍ ഫിഷറീസ്‌ ഡവലപ്പ്മെന്റ്‌ ബോര്‍ഡില്‍ നിന്ന്‌ കേരളത്തിലെ മത്സ്യമേഖലയുടെ വികസനത്തിന്‌ 22.43 കോടി രൂപ അനുവദിച്ചതായി കേന്ദ്ര കൃഷി സഹമന്ത്രി കെ.വി തോമസ്‌ അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
ഇന്തോ-പാക്‌ ചര്‍ച്ച 25ന്‌ ഡല്‍ഹിയില്‍

Imageഇസ്ലാമാബാദ്‌: ഇന്ത്യ-പാകിസ്ഥാന്‍ സെക്രട്ടറിതല ചര്‍ച്ച 25ന്‌ ന്യൂഡല്‍ഹിയില്‍ നടത്തുന്നതിനോട്‌ പാകിസ്ഥാന്‌ അനുകൂല തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്‌. ഇസ്ലാമാബാദില്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയുടെ വസതിയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ്‌

തുടര്‍ന്നു വായിക്കുക...
 
'മൈ നെയിം ഈസ്‌ ഖാനെ'തിരെ പരക്കെ അക്രമം

Imageമുംബൈ: ഷാറുഖ്‌ ഖാന്റെ പുതിയ ചിത്രമായ 'മൈ നെയിം ഈസ്‌ ഖാന്‍' എന്ന ചിത്രത്തിന്റ റിലീസ്‌ സംബന്ധിച്ച്‌ നിലപാടില്‍ നിന്ന്‌ ശിവസേന വീണ്ടും മാറി.

തുടര്‍ന്നു വായിക്കുക...
 
പ്രീതിയുടെ പഞ്ചാബ്‌ കിംഗ്സിനെ ഹീറോ ഹോണ്ട സ്വന്തമാക്കി

Imageമുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമുകളിലൊന്നായ കിംഗ്സ്‌ ഇലവന്‍ പഞ്ചാബിനെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ ഹോണ്ട സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്‌.
 

തുടര്‍ന്നു വായിക്കുക...
 
സൈനിക ക്യാമ്പില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞു; ഒരു മരണം കൂടി

Imageശ്രീനഗര്‍: സൈനിക ക്യാമ്പില്‍ മഞ്ഞുമലയിടിഞ്ഞ്‌ 17 സൈനികര്‍ കൊല്ലപ്പെട്ടതിന്‌ അടുത്ത ദിവസം വീണ്ടും മഞ്ഞുമലയിടിഞ്ഞ്‌ ഒരാള്‍ കൊല്ലപ്പെട്ടു. 13 പേരെ രക്ഷപ്പെടുത്തി.

തുടര്‍ന്നു വായിക്കുക...
 
മാവോയിസ്റ്റുകളുമായി ചര്‍ച്ചയാവാം: ചിദംബരം

Imageകൊല്‍ക്കത്ത: ആക്രമണം നിര്‍ത്തുകയാണെങ്കില്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്ക്‌ തയ്യാറാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം വ്യക്തമാക്കി.

തുടര്‍ന്നു വായിക്കുക...
 
ജനിതക വഴുതന കൃഷിക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ നിരോധനം

Imageബി.എസ്‌ ഷിജു
ന്യൂഡല്‍ഹി:
ജനിതകമാറ്റം വരുത്തിയ വഴുതന കൃഷി ചെയ്യുന്നതിന്‌ ജനവികാരം കണക്കിലെടുത്ത്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
രാജ്യത്തുടനീളം സഞ്ചരിച്ച്‌ സമാഹരിച്ച കര്‍ഷകരുടെ അഭിപ്രായങ്ങള്‍

തുടര്‍ന്നു വായിക്കുക...
 
ഗള്‍ഫ്‌ രാജ്യങ്ങളുമായുള്ള വ്യാപാരം ഇരട്ടിയാക്കും

Imageന്യൂഡല്‍ഹി: 2014-ഓടെ ഗള്‍ഫ്‌ രാജ്യങ്ങളുമായുള്ള വ്യാപാരം ഇരട്ടിയാക്കാനാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന്‌ കേന്ദ്രവാണിജ്യ മന്ത്രി ആനന്ദ്‌ ശര്‍മ്മ. ഫെഡറേഷന്‍ ഓഫ്‌ ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ്‌ സംഘടിപ്പിച്ച ഇന്ത്യോ-അറബ്‌ നിക്ഷേപക പദ്ധതി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ന്നു വായിക്കുക...
 
തൃണമൂല്‍ ബന്ധം കാരാട്ടിന്റെ പ്രസ്താവന തമാശ മാത്രം: കോണ്‍ഗ്രസ്‌

Imageന്യൂഡല്‍ഹി: തൃണ മൂലുമായുള്ള ബന്ധം പുന: പരിശോധിക്കണമെന്ന സി.പി.എം ജനറല്‍ സെക്ര ട്ടറി പ്രകാശ്‌ കാരാട്ടിന്റെ പ്രസ്താവന കോണ്‍ഗ്രസ്‌ തള്ളി. കാരാട്ടിന്റെ പ്രസ്താവന മറ്റൊരു തമാശ മാത്ര മാണെന്ന്‌ പാര്‍ട്ടി വക്താവ്‌ മനീഷ്‌ തിവരി പറഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
കേരളം ആവശ്യപ്പട്ടാല്‍ മാത്രം സഹായം: ജയറാം രമേശ്‌

Imageകൊച്ചി: കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ കേര ളത്തിനുതീരദേശ പരിപാലന പദ്ധ തിക്കായി ലോകബാങ്കിന്റെ സഹാ യത്തോടെ അനുവദിച്ച 1200 കോടി രൂപ യുടെ ധനസഹായം നല്‍ കുകയുള്ളൂവെന്നു വനംപരിസ്ഥിതി വകുപ്പ്‌ മന്ത്രി ജയറാം രമേശ്‌.

തുടര്‍ന്നു വായിക്കുക...
 
'ടീകോമിന്‌ സാമ്പത്തിക പ്രതിസന്ധിയില്ല'

Imageന്യൂഡല്‍ഹി: ടീകോമിന്‌ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്‌ കരുതുന്നില്ലെന്ന്‌ അബുദാബി ചേംബര്‍ ഓഫ്‌ കോമേഴ്സ്‌ ഡയറക്ടറും പ്രമുഖ മലയാളി വ്യവസായിയുമായ എം.എ.യൂസഫലി.

തുടര്‍ന്നു വായിക്കുക...
 
അതിരപ്പിള്ളി മറ്റൊരു സെയിലന്റ്‌ വാലി: കേന്ദ്രമന്ത്രി ജയറാം രമേശ്‌

Imageകൊച്ചി: വിദഗ്ധ സമിതി റിപ്പോര്‍ട്ട്‌ വരുന്നതുവരെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ്‌ അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
റാത്തോറിനെ കോടതി വളപ്പില്‍ യുവാവ്‌ കുത്തി മുറിവേല്‍പ്പിച്ചു

Imageചണ്ഡീഗഢ്‌: വിവാദമായ രുചിക കേസിലെ പ്രതിയും മുന്‍ ഹരിയാന ഡി.ജി.പിയുമായ എസ്‌.പി.എസ്‌ റാത്തോറിനെ കോടതിക്കുമുന്നില്‍വെച്ച്‌ യുവാവ്‌ കുത്തി പരിക്കേല്‍പ്പിച്ചു. ചണ്ഡീഗഢ്‌ സെഷന്‍സ്‌ കോടതിയില്‍ നിന്ന്‌ പുറത്തിറങ്ങുമ്പോള്‍ വാരാണസി സ്വദേശി ഉത്സവ്‌ ശര്‍മ കത്തികൊണ്ട്‌ മുഖത്ത്‌ കുത്തുകയായിരുന്നു.

തുടര്‍ന്നു വായിക്കുക...
 
കാരാട്ട്‌-യെച്ചൂരി പോര്‌ മുറുകുന്നു

Imageബി.എസ്‌ ഷിജു
ന്യൂഡല്‍ഹി:
സി.പി.എമ്മില്‍ കാരാട്ട്‌-യെച്ചൂരി പോര്‌ മുറുകുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കവും ഇതിന്റെ ഭാഗമാണ്‌. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക്‌ മുമ്പ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ നടത്തണമെന്ന പ്രകാശ്‌ കാരാട്ടിന്റെ നിര്‍ദ്ദേശം തള്ളിയതിനു പിന്നില്‍ സീതാറാം യെച്ചൂരിയുടെ ചരടു വലികളാണെന്നാണ്‌ സൂചന.

തുടര്‍ന്നു വായിക്കുക...
 
<< ആരംഭിക്കുക < മുന്‍ പേജ്‌ 1 2 അടുത്തത്‌ > അവസാനം >>

ഫലം 1 - 101 ന്റെ 202
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

2010-ലെ സംസ്ഥാന ബജറ്റ്‌; ഇടത്‌ സര്‍ക്കാര്‍ കേരള ജനതയോട്‌ നീതി പുലര്‍ത്തിയോ ?